ജെ.സി.ഐ. വാരാഘോഷത്തിന് തുടക്കമായി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'കോവി ഹെല്‍പ്പ്' പദ്ധതി കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം മാസ്‌ക് വിതരണവും നിര്‍ധരരായവര്‍ക്ക് ഭക്ഷണ വിതരണവും നടത്തി. ചടങ്ങില്‍ ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ. റംസാദ് അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജെ.സി.ഐ ദേശീയ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുല്‍ മെഹ്‌റൂഫ്, മേഖല ഡയറക്ടര്‍ സി.കെ. അജിത്കുമാര്‍, എം.എ അബ്ദുല്‍ റഫീഖ്, എന്‍.എ […]

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 'കോവി ഹെല്‍പ്പ്' പദ്ധതി കാസര്‍കോട് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ. മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം മാസ്‌ക് വിതരണവും നിര്‍ധരരായവര്‍ക്ക് ഭക്ഷണ വിതരണവും നടത്തി. ചടങ്ങില്‍ ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് കെ. റംസാദ് അബ്ദുല്ല അധ്യക്ഷതവഹിച്ചു. ജെ.സി.ഐ ദേശീയ കോര്‍ഡിനേറ്റര്‍ ടി.എം അബ്ദുല്‍ മെഹ്‌റൂഫ്, മേഖല ഡയറക്ടര്‍ സി.കെ. അജിത്കുമാര്‍, എം.എ അബ്ദുല്‍ റഫീഖ്, എന്‍.എ ആസിഫ്, യു. രാഘവ, ജി. റഷാന്ത്, അനസ് കല്ലകൈ, എ.എം ശിഹാബുദീന്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ റാഫി ഐഡിയല്‍ സ്വാഗതവും സെക്രട്ടറി സഫ്‌വാന്‍ ചെടേക്കാല്‍ നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പ്, വനിത സംരംഭകരെ ആദരിക്കല്‍, കായിക മത്സരം, ബിസിനസ് പ്രതിഭകള്‍ക്ക് ആദരം, അംഗത്വ ക്യാമ്പയിന്‍, വിവിധ ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

Related Articles
Next Story
Share it