മഞ്ഞപ്പിത്തം: ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. അമ്പലത്തറയില്‍ താമസിക്കുന്ന കിഴക്കുംകര സ്വദേശി ഷരീഫ്(37)ആണ് മരിച്ചത്. അല്‍ഐനില്‍ കഫ്തീരിയ നടത്തിപ്പുകാരനാണ്. ഒരു മാസം മുമ്പാണ് രോഗം ബാധിച്ച് നാട്ടിലെത്തിയത്. മംഗളൂരു ആസ്പത്രിയിലും തുടര്‍ന്ന് എറണാകുളം ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. കിഴക്കുംകരയിലെ പരേതരായ അബ്ദുല്‍ റഹിമാന്റെയും ആസ്യയുടെയും മകനാണ്. ഭാര്യ: മുനീറ (പനത്തടി). മക്കള്‍: താരീഫ്, സഫ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, സുഹ്‌റ.

Related Articles
Next Story
Share it