ജസ്പ്രീത് ബുംറ വിവാഹിതനാകുന്നുവെന്ന് റിപോര്‍ട്ട്, ചടങ്ങ് 14,15 തീയതികളില്‍ ഗോവയില്‍

ബറോഡ: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. മാര്‍ച്ച് 14,15 തീയതികളില്‍ ഗോവയിലാണ് ചടങ്ങെന്നാണ് റിപോര്‍ട്ട്. ടെലിവിഷന്‍ അവതാരക 28കാരിയായ സഞ്ജന ഗണേശനാണ് വധു. ബുമ്രയുടേയും സഞ്ജനയുടേയും വിവാഹം ഗോവയില്‍ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യചടങ്ങായിരിക്കും നടക്കുക. വിവാഹ ഒരുക്കങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍ ബുമ്ര ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും ബുമ്ര കളിക്കില്ല. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെയും പ്രീമിയര്‍ […]

ബറോഡ: ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. മാര്‍ച്ച് 14,15 തീയതികളില്‍ ഗോവയിലാണ് ചടങ്ങെന്നാണ് റിപോര്‍ട്ട്. ടെലിവിഷന്‍ അവതാരക 28കാരിയായ സഞ്ജന ഗണേശനാണ് വധു. ബുമ്രയുടേയും സഞ്ജനയുടേയും വിവാഹം ഗോവയില്‍ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യചടങ്ങായിരിക്കും നടക്കുക.

വിവാഹ ഒരുക്കങ്ങള്‍ നടത്തേണ്ടതുള്ളതിനാല്‍ ബുമ്ര ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലും ബുമ്ര കളിക്കില്ല. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെയും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെയും അവതാരകയായും ആയിരുന്നു. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ്വില്ല-7ലെ മത്സരാര്‍ത്ഥിയായിരുന്നു.

നേരത്തെ മലയാളി നടി അനുപമ പരമേശ്വരനും ബുംറയും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും തമ്മില്‍ വിവാഹിതരാകുമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അനുപമയും കുടുംബവും ഇതുതള്ളിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബുംറ പ്രതികരിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും തമ്മില്‍ പിന്തുടരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഗോസിപ്പുകള്‍ വന്നത്.

Related Articles
Next Story
Share it