അഭ്യൂഹങ്ങള്‍ക്ക് വിട; ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി

മഡ്ഗാവ്: ഏറെ നാളുകളായി ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം. സിഖ് മതാചാര പ്രകാരം ഗോവയില്‍ നടന്ന ചടങ്ങില്‍ 20 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ബുംറ തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായി. പ്രണയത്താല്‍ നയിക്കപ്പെടുന്ന ഞങ്ങള്‍ ഒരുമിച്ച് ഒരു പുതിയ യാത്ര […]

മഡ്ഗാവ്: ഏറെ നാളുകളായി ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.

സിഖ് മതാചാര പ്രകാരം ഗോവയില്‍ നടന്ന ചടങ്ങില്‍ 20 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ബുംറ തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറലായി. പ്രണയത്താല്‍ നയിക്കപ്പെടുന്ന ഞങ്ങള്‍ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിച്ചു. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ്, ഞങ്ങളുടെ വിവാഹ വാര്‍ത്തകളും സന്തോഷവും നിങ്ങളുമായി പങ്കിടാന്‍ കഴിഞ്ഞതില്‍ ഭാഗ്യം', താരം കുറിച്ചു.

2014ല്‍ മിസ് ഇന്ത്യ പട്ടം ചൂടിയ സഞ്ജന പിന്നീട് ക്രിക്കറ്റ് അവതാരക എന്ന നിലയിലും ശ്രദ്ധേയമാകുകയായിരുന്നു. എംടിവിയിലെ ശ്രദ്ധേയ റിയാലിറ്റി ഷോയായ സ്പ്ലിറ്റ്സ്വില്ലയുടെ ഏഴാം സീസണിലും സഞ്ജന പങ്കെടുത്തിട്ടുണ്ട്. ലയാളം നടി അനുപമ പരമേശ്വരനും ബുംറയും പ്രണയത്തിലാണെന്നും വിവാഹിതരാകുമെന്നുമുള്ള തരത്തില്‍ ഗോസിപ്പുകള്‍ വ്യാപകമായി ഉയര്‍ന്നുവന്നിരുന്നെങ്കിലും അനുപമയുടെ കുടുംബം ഇത് നിഷേധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് ശേഷമാണ് ബുംറ ടീമില്‍ നിന്ന് അവധിയെടുത്തത്. നിലവില്‍ നടക്കുന്ന ട്വന്റി 20യിലും താരം കളിക്കുന്നില്ല.

Related Articles
Next Story
Share it