ജസ്നയുടെ തിരോധാനം: ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിക്കുനേരെ കരി ഓയില്‍; ലൗ ജിഹാദ് ആരോപണം തന്റെ അറിവോടെയല്ലെന്നും കരി ഓയില്‍ ഒഴിച്ചയാളെ അറിയില്ലെന്നും പിതാവ്

എരുമേലി: ഹൈക്കോടതി ജഡ്ജിയക്കുനേരെ കരി ഓയില്‍ പ്രയോഗം. ജസ്നയുടെ തിരോധാനത്തില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ബുധനാഴ്ച രാവിലെയാണ് സംഭവം. ജസ്നയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രഘുനാഥന്‍ നായര്‍ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജി വി ഷേര്‍സിയുടെ കാറിന് നേരെ കരിഓയില്‍ ഒഴിക്കുകയായിരുന്നു. ജസ്നയുടെ തിരോധാനം കണ്ടെത്തണം എന്ന പ്ലക്കാഡുയര്‍ത്തിയാണ് ഇയാള്‍ പ്രതിഷേധിച്ചത്. അതേസമയം കരിഓയില്‍ ഒഴിച്ചയാളുമായി യാതൊരു ബന്ധവുമില്ലെന്നും തിരോധാനത്തിന് പിന്നില്‍ ലൗജിഹാദാണെന്ന ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്നും ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് പറഞ്ഞു. പ്രതിയെ പിന്നീട് […]

എരുമേലി: ഹൈക്കോടതി ജഡ്ജിയക്കുനേരെ കരി ഓയില്‍ പ്രയോഗം. ജസ്നയുടെ തിരോധാനത്തില്‍ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ബുധനാഴ്ച രാവിലെയാണ് സംഭവം. ജസ്നയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ട് രഘുനാഥന്‍ നായര്‍ എന്ന വ്യക്തി ഹൈക്കോടതി ജഡ്ജി വി ഷേര്‍സിയുടെ കാറിന് നേരെ കരിഓയില്‍ ഒഴിക്കുകയായിരുന്നു.

ജസ്നയുടെ തിരോധാനം കണ്ടെത്തണം എന്ന പ്ലക്കാഡുയര്‍ത്തിയാണ് ഇയാള്‍ പ്രതിഷേധിച്ചത്. അതേസമയം കരിഓയില്‍ ഒഴിച്ചയാളുമായി യാതൊരു ബന്ധവുമില്ലെന്നും തിരോധാനത്തിന് പിന്നില്‍ ലൗജിഹാദാണെന്ന ആരോപണങ്ങള്‍ തന്റെ അറിവോടെയല്ലെന്നും ജസ്നയുടെ പിതാവ് ജയിംസ് ജോസഫ് പറഞ്ഞു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

ജസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്ന അനൗദ്യോഗിക വിവരമാണ് കുടുംബം വിശ്വസിക്കുന്നത്. വ്യാജവാര്‍ത്തകള്‍ അന്വേഷണത്തെ ബാധിക്കുന്നതുകൊണ്ടാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നത്. താന്‍ പറയുന്നതല്ല മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it