ദേശീയ ഡിസൈനര്‍ മത്സരത്തില്‍ മികച്ച ഡിസൈനര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കി ജസാഷ്

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഡിസൈനര്‍ ഫോറം ഡല്‍ഹിയില്‍ നടത്തിയ ദേശീയ തല ഡിസൈനേര്‍സ് മത്സരത്തിലെ അവാര്‍ഡ് ദാന ചടങ്ങില്‍ രാജ്യത്തെ മികച്ച ബ്രൈഡല്‍ ലഹങ്ക ഡിസൈനര്‍ ആന്റ് സാരി ഡിസൈനര്‍ അവാര്‍ഡുകള്‍ക്ക് കാസര്‍കോട്ടെ ജസാഷ് ഡിസൈനറിനെ തിരഞ്ഞെടുത്തു. 17 സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറില്‍പരം ഡിസൈനര്‍മാര്‍ പങ്കെടുത്ത ബ്രൈഡല്‍ ലഹങ്ക ഡിസൈന്‍, സാരി ഡിസൈന്‍ പ്രദര്‍ശനത്തിലാണ് കേരളത്തിന് അഭിമാനമായി കാസര്‍കോട്ടെ പ്രശസ്ത ഡിസൈനര്‍ ജസീല റിയാസ് നേതൃത്വം നല്‍കുന്ന ജസാഷ് ഡിസൈന്‍ ഏറ്റവും മികച്ച ഡിസൈനറായി […]

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഡിസൈനര്‍ ഫോറം ഡല്‍ഹിയില്‍ നടത്തിയ ദേശീയ തല ഡിസൈനേര്‍സ് മത്സരത്തിലെ അവാര്‍ഡ് ദാന ചടങ്ങില്‍ രാജ്യത്തെ മികച്ച ബ്രൈഡല്‍ ലഹങ്ക ഡിസൈനര്‍ ആന്റ് സാരി ഡിസൈനര്‍ അവാര്‍ഡുകള്‍ക്ക് കാസര്‍കോട്ടെ ജസാഷ് ഡിസൈനറിനെ തിരഞ്ഞെടുത്തു. 17 സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറില്‍പരം ഡിസൈനര്‍മാര്‍ പങ്കെടുത്ത ബ്രൈഡല്‍ ലഹങ്ക ഡിസൈന്‍, സാരി ഡിസൈന്‍ പ്രദര്‍ശനത്തിലാണ് കേരളത്തിന് അഭിമാനമായി കാസര്‍കോട്ടെ പ്രശസ്ത ഡിസൈനര്‍ ജസീല റിയാസ് നേതൃത്വം നല്‍കുന്ന ജസാഷ് ഡിസൈന്‍ ഏറ്റവും മികച്ച ഡിസൈനറായി തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ഈ അവാര്‍ഡുകള്‍ കേരളത്തിന് ലഭിക്കുന്നത്. ഇതോടൊപ്പം മത്സരത്തില്‍ ടീം കേരളയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ജസീല. ഗ്രീന്‍ പാം റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ആജ്തക് തലവന്‍ അമിത് ത്യാഗി, ബോളിവുഡ് നിര്‍മാതാവ് രശ്മി എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ സഭ്യ സാജിസത്പതി, ബോളിവുഡ് താരം ശാന്തി പ്രിയ എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. കേരളത്തിലെ ഒന്നാം നിര സെലിബ്രിറ്റി ഡിസൈനര്‍മാരില്‍ ഒരാളായി അറിയപ്പെട്ട ജാസാഷ് ഡിസൈന്‍ നേരത്തെ കൊച്ചിയില്‍ നടന്ന ഐ.എഫ്.എല്‍ പ്രദര്‍ശനത്തിലും മികച്ച ഡിസൈനര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. കേന്ദ്ര ടെക്‌സ്റ്റെയില്‍ മിനിസ്ട്രി ആവിഷ്‌കരിച്ച വൊകല്‍ ഫോര്‍ ലോക്കല്‍ പദ്ധതിയുടെ സഹകരണത്തോടെയാണ് വേള്‍ഡ് ഡിസൈനര്‍ ഫോറം ആറാമത് ദേശീയ അവാര്‍ഡ് ദാനചടങ്ങും പ്രദര്‍ശനമത്സരവും സംഘടിപ്പിച്ചത്. ഈ മത്സരത്തിന് പ്രവേശനം ലഭിച്ചതോടെ ടീം ജസാഷ് ഒരുമാസത്തിലേറെയായി ഇതിന്റെ അണിയറയില്‍ സജീവമായിരുന്നുവെന്ന് ജസാഷ് ഡിസൈന്‍ ഡയറക്ടറും ജസീലയുടെ ഭര്‍ത്താവുമായ റിയാസലി ടി.കെ പറഞ്ഞു.

Related Articles
Next Story
Share it