സാമൂഹ്യ പരിഷ്‌ക്കരണത്തിന് ജനശ്രീ ക്യാമ്പയിന്‍ നടത്തും- എം.എം ഹസ്സന്‍

കാസര്‍കോട്: സാമൂഹ്യ ജീവിതത്തെ തകര്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ആത്മഹത്യകള്‍, അക്രമങ്ങള്‍, അനാശാസ്യങ്ങള്‍ എന്നിവക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനശ്രീ മിഷന്‍ സാമൂഹ്യ പരിഷ്‌ക്കരണ ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എംഎം ഹസ്സന്‍ പറഞ്ഞു. ജനശ്രീ മിഷന്‍ പതിനാറാം വാര്‍ഷിക സമ്മേളനം ചട്ടഞ്ചാല്‍ ഒബൈസ് ഓഡിറ്റോറിയത്തില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുടുംബങ്ങളിലെ മൂല്യാധിഷ്ഠിത ബന്ധങ്ങളെ ഊട്ടി ഉറപ്പാക്കുന്നതില്‍ ജനശ്രീ കുടുംബ കൂട്ടായ്മ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 4, 5 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന […]

കാസര്‍കോട്: സാമൂഹ്യ ജീവിതത്തെ തകര്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ആത്മഹത്യകള്‍, അക്രമങ്ങള്‍, അനാശാസ്യങ്ങള്‍ എന്നിവക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനശ്രീ മിഷന്‍ സാമൂഹ്യ പരിഷ്‌ക്കരണ ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എംഎം ഹസ്സന്‍ പറഞ്ഞു. ജനശ്രീ മിഷന്‍ പതിനാറാം വാര്‍ഷിക സമ്മേളനം ചട്ടഞ്ചാല്‍ ഒബൈസ് ഓഡിറ്റോറിയത്തില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളിലെ മൂല്യാധിഷ്ഠിത ബന്ധങ്ങളെ ഊട്ടി ഉറപ്പാക്കുന്നതില്‍ ജനശ്രീ കുടുംബ കൂട്ടായ്മ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 4, 5 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന ജനശ്രീ സംസ്ഥാന ക്യാമ്പില്‍ വച്ച് ശരിയായ രൂപരേഖ തയ്യാറാക്കുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ. ബി.എസ് ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, എ ഗോവിന്ദന്‍ നായര്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, കല്ലഗ ചന്ദ്രശേഖര റാവു, രാജന്‍ പെരിയ, എന്‍ ബാലചന്ദ്രന്‍, കെ വി ഭക്തവത്സലന്‍, മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍, സൈമണ്‍ പള്ളത്തുങ്കുഴി, രവീന്ദ്രന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ രാജു കട്ടക്കയം (ബളാല്‍), ജയിംസ് പന്തമാക്കല്‍ (ഈസ്റ്റ് എളേരി), ടികെ നാരായണന്‍ (കള്ളാര്‍) എന്നിവരെ ചടങ്ങില്‍ ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ ആദരിച്ചു. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ സുരേശന്‍ മോനാച്ച, മൈക്രോബയോളജി സൊസൈറ്റി ഓഫ് ഇന്ത്യ നല്‍കിയ മികച്ച മൈക്രോബയോളജി അധ്യാപകന്‍ അസി. പ്രൊഫസര്‍ ഡോ.സിനോഷ് സ്‌കറിയാച്ചന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോ ആക്ടില്‍ എ ഗ്രേഡ് നേടിയ അനാമിക മോഹന്‍, ചെറുത്തുനില്പിന്റെ പ്രതീകമായ ധീരവനിത കാര്‍ത്ത്യായനി, കേരള സംസ്ഥാന പാരാ ഗെയിംസില്‍ ഷോട്ട്പുട്ടിലും ജാവലിംഗ്‌ത്രോയിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ സൈനുദ്ദീന്‍ ചെമ്മനാട് എന്നിവരെ അനുമോദിച്ചു. മണ്ഡലം സഭയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി. ജനശ്രീ ജില്ലാ സെക്രട്ടറി എം.രാജീവന്‍ നമ്പ്യാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ സുധര്‍മ്മ കെപി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it