കാസര്‍കോട്: ജില്ലയുടെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനായി ജില്ലയുടെ ഭരണ നേതൃത്വം സംയുക്തമായി അഭ്യര്‍ത്ഥിച്ച ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ചിലേക്ക് കാസര്‍കോട് ജനാര്‍ദ്ദന ഹോസ്പിറ്റല്‍ നല്കിയ 15 സിലിണ്ടറുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ജില്ലാ വ്യവസായ കേന്ദ്രം ഓഫീസര്‍ സജിത്, ആസൂത്രണ കമ്മിറ്റി അംഗങ്ങളായ എം. കണ്ണന് നായര്‍, വിദ്യാധരന് കെ.ജി, സത്യനാരായണ കെ., ശ്രീചന്ദ് എന്നിവര്‍ സംബന്ധിച്ചു.