ആശ്രയമില്ലാത്ത വയോധികര്‍ക്ക് ആശ്വാസമായി ജനമൈത്രി പൊലീസ് മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്: ജനമൈത്രി പോലീസിന്റെ ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള 'പ്രശാന്തി' പ്രോഗ്രാമിന്റെ ഭാഗമായി നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മലപ്പച്ചേരി ന്യൂ മലബാര്‍ ചാരിറ്റബള്‍ ട്രസ്റ്റിലെ അന്തേവാസികളായ വൃദ്ധരും മറ്റ് ആശ്രയമില്ലാത്തവരുമായ 120 ഓളം അന്തേവാസികള്‍ക്കായി മെഡിക്കല്‍ക്യാമ്പ് നടത്തി. ക്യാമ്പ് ജില്ലാ പൊലീസ് മേധാവി ശില്‍പ്പ ഡി. ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ ജയ്‌സണ്‍ കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി. വിനോദ് എം.പി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ […]

കാസര്‍കോട്: ജനമൈത്രി പോലീസിന്റെ ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള 'പ്രശാന്തി' പ്രോഗ്രാമിന്റെ ഭാഗമായി നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മലപ്പച്ചേരി ന്യൂ മലബാര്‍ ചാരിറ്റബള്‍ ട്രസ്റ്റിലെ അന്തേവാസികളായ വൃദ്ധരും മറ്റ് ആശ്രയമില്ലാത്തവരുമായ 120 ഓളം അന്തേവാസികള്‍ക്കായി മെഡിക്കല്‍ക്യാമ്പ് നടത്തി. ക്യാമ്പ് ജില്ലാ പൊലീസ് മേധാവി ശില്‍പ്പ ഡി. ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് ജില്ലാ നോഡല്‍ ഓഫീസര്‍ ജയ്‌സണ്‍ കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ ഡി.വൈ.എസ്.പി. വിനോദ് എം.പി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി എല്ല് രോഗ വിദഗ്ധന്‍ ഡോ. പത്മനാഭന്‍, കണ്ണ് രോഗ വിദഗ്ധ ഡോ. അപര്‍ണ എസ്., ജനറല്‍മെഡിസിന്‍ വിഭാഗം ഡോ. ആശ ഇ.കെ., മനോരോഗ വിദഗ്ധന്‍ ഡോ. ശരത് എസ്.നായര്‍, നീലേശ്വരം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സതീഷ് കെ.പി., സതീശന്‍ പി.വി., രൂപാ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി എല്ല് രോഗ വിദഗ്ധന്‍ ഡോ. പത്മനാഭന്‍, കണ്ണ് രോഗ വിദഗ്ധ ഡോ. അപര്‍ണ എസ്., ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ആശ ഇ.കെ., മനോരോഗ വിദഗ്ധന്‍ഡോ. ശരത് എസ്.നായര്‍ എന്നിവര്‍ ന്യൂ മലബാര്‍ ചാരിറ്റബള്‍ട്രസ്റ്റിലെ അന്തേവാസികളായ 120 ഓളം രോഗികള്‍ക്കാവശ്യമായ രക്തപരിശോധന നടത്തി ചികിത്സകള്‍ നിര്‍ദേശിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെ കണ്ണ് പരിശോധന വിഭാഗത്തിലെ സിനി പി.വി., ലിഞ്ചു ജോസ് എന്നിവര്‍കാഴ്ച പരിശോധന നടത്തി. മരുന്നുകളും വിതരണം ചെയ്തു.

Related Articles
Next Story
Share it