ജനചേതനാ യാത്ര വടക്കന്‍ മേഖലാ ജാഥയ്ക്ക് തുടക്കമായി; സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്ര ചിന്തകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വടക്കന്‍ മേഖല ജാഥയ്ക്ക് തുടക്കമായി. മഞ്ചേശ്വരം ഗിളിവിണ്ടു രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക പരിസരത്ത് പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജി എന്‍. കരുണ്‍ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് പതാക കൈമാറി. അറിവ് നേടുമ്പോള്‍ അതിന്റെ സാമൂഹിക പ്രസക്തി തിരിച്ചറിയണം. സമൂഹം സാങ്കേതിക പുരോഗതി കൈവരിക്കുമ്പോള്‍ തിരിച്ചറിവ് ഉണ്ടാകുന്നതിനൊപ്പം അസത്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൈമാറ്റവും സമാന്തരമായി നടക്കുന്നുവെന്നും […]

മഞ്ചേശ്വരം: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്ര ചിന്തകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ വടക്കന്‍ മേഖല ജാഥയ്ക്ക് തുടക്കമായി. മഞ്ചേശ്വരം ഗിളിവിണ്ടു രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക പരിസരത്ത് പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജി എന്‍. കരുണ്‍ വടക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് പതാക കൈമാറി. അറിവ് നേടുമ്പോള്‍ അതിന്റെ സാമൂഹിക പ്രസക്തി തിരിച്ചറിയണം. സമൂഹം സാങ്കേതിക പുരോഗതി കൈവരിക്കുമ്പോള്‍ തിരിച്ചറിവ് ഉണ്ടാകുന്നതിനൊപ്പം അസത്യങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കൈമാറ്റവും സമാന്തരമായി നടക്കുന്നുവെന്നും അദ്ദഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ സി. ബസവലിംഗയ്യ മുഖ്യാതിഥിയായി. പ്രൊഫ. എം.എം. നാരായണന്‍ മുഖ്യപ്രസംഗം നടത്തി. തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ രാഷ്ട്ര കവി ഗോവിന്ദ പൈ അനുസ്മരണം നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദീഖ്, നാരായണ നായ്ക്, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്‍, കെ.കമലാക്ഷി, മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍. ഷെട്ടി, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലവീന മൊന്തേറോ, രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി ഉമേശ് എം. സാലിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ സ്വാഗതവും ഗ്രന്ഥാലോകം പത്രാധിപരും ജാഥാ മാനേജറുമായ പി.വി.കെ. പനയാല്‍ നന്ദിയും പറഞ്ഞു.
ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ഡിസംബര്‍ 23ന് കുണ്ടംകുഴി, ചോയ്യംകോട്, നീലേശ്വരം, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വടക്കന്‍ മേഖല ജാഥ സിസംബര്‍ 30ന് തൃശ്ശൂരിലെത്തും. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വടക്കന്‍ മേഖല, തെക്കന്‍ മേഖല ജാഥകള്‍ സമാപിക്കും.