ജാമിയ നൂരിയ്യ ജൂനിയര്‍ കോളേജ് ഫെസ്റ്റ് സമാപിച്ചു

എരിയാല്‍: ജാമിഅ നൂരിയ്യയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട അറുപതില്‍ പരം ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജാമിഅ ജൂനിയര്‍ ഫെസ്റ്റിന്റെ എഫ് സോണ്‍ മത്സരം എരിയാലില്‍ സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, കൊടക്, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള ജൂനിയര്‍ കോളേജുകളില്‍ നിന്നുള്ള 300 ഓളം പണ്ഡിത വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. സബ് ജൂനിയര്‍ വിഭാഗത്തില്‍ ജാമിഅ ഹാഷിമിയ്യ നാദാപുരം, ജമാലിയ അറബിക് കോളേജ് പാനൂര്‍, ഖാസി. ടി.കെ.എം ബാവ മുസ്ലിയാര്‍ അക്കാദമി പുത്തിഗെ എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം ഒന്നും […]

എരിയാല്‍: ജാമിഅ നൂരിയ്യയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട അറുപതില്‍ പരം ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജാമിഅ ജൂനിയര്‍ ഫെസ്റ്റിന്റെ എഫ് സോണ്‍ മത്സരം എരിയാലില്‍ സമാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, കൊടക്, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്നുള്ള ജൂനിയര്‍ കോളേജുകളില്‍ നിന്നുള്ള 300 ഓളം പണ്ഡിത വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. സബ് ജൂനിയര്‍ വിഭാഗത്തില്‍ ജാമിഅ ഹാഷിമിയ്യ നാദാപുരം, ജമാലിയ അറബിക് കോളേജ് പാനൂര്‍, ഖാസി. ടി.കെ.എം ബാവ മുസ്ലിയാര്‍ അക്കാദമി പുത്തിഗെ എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ജമാലിയ അറബിക് കോളേജ് പാനൂര്‍, ശംസുല്‍ ഉലമാ അറബിക് കോളേജ് തോടാര്‍, മുനവ്വിറുല്‍ ഇസ്ലാം റബ്ബാനിയ്യ ശരീഅത്ത് കോളേജ് തൃക്കരിപ്പൂര്‍ എന്നീ സ്ഥാപനങ്ങളും സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ജൂനിയര്‍ കോളേജ് ചെങ്കള, അസീസിയ അറബിക് കോളേജ് നോര്‍ത്ത് ചിത്താരി, മുനവ്വിറുല്‍ ഇസ്ലാം റബ്ബാനിയ്യ ശരീഅത്ത് കോളേജ് തൃക്കരിപ്പൂര്‍ എന്നീ സ്ഥാപനങ്ങളും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ജാമിഅ ഹാഷിമിയ നാദാപുരം, ശംസുല്‍ ഉലമ അറബി കോളേജ് തോടാര്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ജൂനിയര്‍ കോളേജ് ചെങ്കള എന്നീ സ്ഥാപനങ്ങളും ജനറല്‍ വിഭാഗത്തില്‍ ജാമിഅ ഹാഷിമിയ നാദാപുരം അസീസിയ്യ അറബിക് കോളേജ് നോര്‍ത്ത് ചിത്താരി, ശംസുല്‍ ഉലമ അറബിക് കോളേജ് തോടാര്‍ എന്നീ സ്ഥാപനങ്ങളും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സമ്മേളനം കെ.ബി. കുഞ്ഞാമു ഹാജിയുടെ അധ്യക്ഷതയില്‍ എരിയാല്‍ മുദരിസ് മുഹമ്മദ് ഷബീബ് ഫൈസി റബ്ബാനി ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹമ്മദ് ബഷീര്‍ ഫൈസി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. സയ്യിദ് റാഷിദ് ബുഖാരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ടി.എച്ച്. ദാരിമി, അബ്ദുല്‍ ഹമീദ് ഫൈസി, അര്‍ഷദ് നദ്വി പ്രസംഗിച്ചു.
ബി.എ. അബൂബക്കര്‍, എ.കെ. ഷാഫി, ഷംസുദ്ദീന്‍ മാസ്‌കോ, കെ.ബി. അബൂബക്കര്‍, ലത്തീഫ് അറഫ, ബി.എ ഖാദര്‍, നവാസ് എരിയാല്‍, മന്‍സൂര്‍ അക്കര, മുനീര്‍ കെ.ബി, ബി.എം. കുഞ്ഞാമു, ഷാഹുല്‍ ഹമീദ് ഹനീഫി, ഹനീഫ് ചേരങ്കൈ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Related Articles
Next Story
Share it