ജെയിംസ് വളപ്പില ലയണ്‍സ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍

കൊച്ചി: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ജെയിംസ് വളപ്പില തിരഞ്ഞെടുക്കപ്പെട്ടു. പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ 1500 ല്‍ പരം ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍ പങ്കെടുത്തു. ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറോലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടന്‍ […]

കൊച്ചി: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡി യുടെ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ജെയിംസ് വളപ്പില തിരഞ്ഞെടുക്കപ്പെട്ടു. പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ 1500 ല്‍ പരം ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍ പങ്കെടുത്തു.
ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ്ജ് മൊറോലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. നിലവില്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ സുഷമ നന്ദകുമാര്‍ അടുത്ത വര്‍ഷത്തെ ഡിസ്ട്രിക്ട് ഗവര്‍ണറായും ടോണി ഏനോക്കാരന്‍ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായും തിരഞ്ഞെടുക്കപ്പെട്ടു.
കോവിഡ്, പ്രളയം തുടങ്ങിയ മഹാമാരി ഘട്ടത്തില്‍ സമൂഹമദ്ധ്യേ സേവനഹസ്തവുമായി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ജെയിംസ് വളപ്പില. കൂടാതെ, 1000 ഓളം വിശപ്പ് രഹിത പദ്ധതികളിലൂടെ 7 ലക്ഷത്തോളം ജനങ്ങളിലേക്ക് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു. ഒപ്പം മെഡിക്കല്‍ ക്യാമ്പുകള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ തുടങ്ങി നിരവധി സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ലയണ്‍സ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പുരസ്‌കാരങ്ങളായ ലയണ്‍ ഓഫ് ദി ഇയര്‍, ഹീറോ ലയണ്‍, ഇന്റര്‍നാഷണല്‍ തലത്തില്‍ ബെസ്റ്റ് പ്രസിഡന്റ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.

Related Articles
Next Story
Share it