Begin typing your search above and press return to search.
ചെങ്കല്ല് - ക്വാറി തൊഴിലാളികളുടെ പ്രശ്നത്തിനായി ചെന്ന തന്നെ ജില്ലാ കലക്ടർ അവഹേളിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകും- ജമീല അഹ്മദ്
കാസർകോട്: ചെങ്കല്ല് - ക്വാറി തൊഴിലാളികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടള്ള പ്രശ്നം പരിഹരിക്കാൻ തൊഴിലാളി പ്രതിനിധികളുമായി ചെന്ന തന്നെ ജില്ലാ കലക്ടർ സംസാരിക്കാൻ കൂട്ടാക്കാതെ അവഹേളിച്ചതായി പ്രവാസി കോൺഗ്രസ് നേതാവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജമീല അഹ്മദ് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിനെതിരെ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകും .ചൊവ്വാഴ്ച്ച കറന്തക്കാട് വെച്ച് ചെങ്കൽ കയറ്റി പോവുകയായിരുന്ന ലോറികളെ റവന്യു വിഭാഗം പിടിച്ചിരുന്നു.തൊഴിലാളികൾ തന്നെ കണ്ട് പ്രശ്നം ഉണർത്തിയതിനാൽ റവന്യു ഉദ്യോഗസ്ഥരോട് […]

കാസർകോട്: ചെങ്കല്ല് - ക്വാറി തൊഴിലാളികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടള്ള പ്രശ്നം പരിഹരിക്കാൻ തൊഴിലാളി പ്രതിനിധികളുമായി ചെന്ന തന്നെ ജില്ലാ കലക്ടർ സംസാരിക്കാൻ കൂട്ടാക്കാതെ അവഹേളിച്ചതായി പ്രവാസി കോൺഗ്രസ് നേതാവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജമീല അഹ്മദ് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതിനെതിരെ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകും .ചൊവ്വാഴ്ച്ച കറന്തക്കാട് വെച്ച് ചെങ്കൽ കയറ്റി പോവുകയായിരുന്ന ലോറികളെ റവന്യു വിഭാഗം പിടിച്ചിരുന്നു.തൊഴിലാളികൾ തന്നെ കണ്ട് പ്രശ്നം ഉണർത്തിയതിനാൽ റവന്യു ഉദ്യോഗസ്ഥരോട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പിടിച്ചത് തങ്ങളല്ലെന്നും ജില്ലാ കലകറുടെ സ്ക്വാഡുമാണെന്നറിയിക്കുകയായിരു ന്നു. സംഭവം ധരിപ്പിക്കാൻ കലക്ടറേ ബന്ധപ്പെട്ടപ്പോൾ മറുപടി പറഞ്ഞത് കലക്ടറുടെ ഗൺമാനായിരുന്നു.ബുധനാഴ്‌ച്ച തൊഴിലാളികൾ കലക്ടറേറ്റിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ ക്ഷണിച്ചതിൻ്റെ അടിസ്ഥാനത്തിൽ സംബന്ധിക്കുകയും ചെയ്തു. തൊഴിലാളികൾ ആവശ്യപ്പെട്ട പ്രകാരം അവരുടെ പ്രതിനിധികളുമായി കലക്ടറെ കാണാൻ പോവുകയും ചെയ്തു. അനുമതി നിഷേധിക്കുകയായിരുന്നു. വിവരം റവന്യുമന്ത്രിയുടെയും സ്ഥലം എം.എൽ.എയേയും ധരിപ്പിച്ചു. കുറച്ച് കഴിഞ്ഞ് കാണാമെന്ന അറിയിപ്പും വന്നു. എന്നാൽ ജനപ്രതിനിധിയായ എന്നെ ഒഴിവാക്കി തൊഴിലാളി സംഘടനയിൽ പെട്ടവർ മാത്രം വന്നാൽ മതിയെന്ന് അറിയിക്കുകയായിരുന്നു. ഏറേനേരം കാത്തിരിന്നിട്ടും കാണാൻ കലക്ടർ കൂട്ടാക്കാതെ പോവുകയായിരുന്നു.ഇതിനെ കുറിച്ച് ഗൺമാനോട് ചോദിച്ചപോൾ തട്ടിക്കയറുകയായിരുന്നു.തൊഴിലാ ളികളുടെ പ്രശ്നം കൂട്ടാക്കതെ എന്നെ അവഹേളിക്കുകയും ജില്ല കലക്ടർ പറയേണ്ടത് ഗൺമാൻ പറയുകയും തീരുമാനിക്കുകയും ചെയ്യുന്ന കലക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ജമീല അഹ്മദ് പറഞ്ഞു.
Next Story