ഓര്‍മ്മകള്‍ ബാക്കിയാക്കി ജമാല്‍ച്ചയും മടങ്ങി

മഹാമാരി കാലത്ത് മരണ വാര്‍ത്തകളൊക്കെയും ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. ഒമ്പതാം തീയതി രാവിലെ തേടിയെത്തിയ മരണ വാര്‍ത്തയും അത്തരത്തിലൊരാളുടേതായിരുന്നു. ചെമ്മനാട് കെ.ടി.എം. ജമാല്‍ച്ചയുടെ വിയോഗം ഓര്‍മ്മകളെ ഇന്നലകളിലേക്ക് വഴി നടത്തുകയാണ്. എന്റെ പ്രിയ സഹപാഠി സി.എല്‍. നൂറുല്‍ അമീന്റെ ചാച്ച (അമ്മാവന്‍) എന്ന നിലയിലാണ് ആദ്യം അദ്ദേഹത്തെ പരിചയപ്പെടുന്നത് സംഘടനാ രംഗത്ത് എത്തുന്നതോടെ കൂടുതല്‍ അടുത്തിടപഴകുവാന്‍ സാധിക്കുകയായിരുന്നു. എന്നും നല്ല ഉപദേശ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ലഭ്യമായിരുന്നു. കാസര്‍കോട് ഫിര്‍ദൗസ് റോഡിലുള്ള അദ്ദേഹത്തിന്റെ ചെമ്മനാട് ഫൂട്‌വേര്‍സ് എന്ന ചെരിപ്പ് […]

മഹാമാരി കാലത്ത് മരണ വാര്‍ത്തകളൊക്കെയും ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. ഒമ്പതാം തീയതി രാവിലെ തേടിയെത്തിയ മരണ വാര്‍ത്തയും അത്തരത്തിലൊരാളുടേതായിരുന്നു. ചെമ്മനാട് കെ.ടി.എം. ജമാല്‍ച്ചയുടെ വിയോഗം ഓര്‍മ്മകളെ ഇന്നലകളിലേക്ക് വഴി നടത്തുകയാണ്. എന്റെ പ്രിയ സഹപാഠി സി.എല്‍. നൂറുല്‍ അമീന്റെ ചാച്ച (അമ്മാവന്‍) എന്ന നിലയിലാണ് ആദ്യം അദ്ദേഹത്തെ പരിചയപ്പെടുന്നത് സംഘടനാ രംഗത്ത് എത്തുന്നതോടെ കൂടുതല്‍ അടുത്തിടപഴകുവാന്‍ സാധിക്കുകയായിരുന്നു. എന്നും നല്ല ഉപദേശ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ലഭ്യമായിരുന്നു. കാസര്‍കോട് ഫിര്‍ദൗസ് റോഡിലുള്ള അദ്ദേഹത്തിന്റെ ചെമ്മനാട് ഫൂട്‌വേര്‍സ് എന്ന ചെരിപ്പ് കടയില്‍. നിത്യ സന്ദര്‍ശകരായിരുന്നു ഞങ്ങളൊക്കെയും തൊണ്ണൂറുകളുടെ തുടക്കത്തില്‍ കാസര്‍കോട് പലചരക്ക് കടയില്‍ ജോലി ചെയ്യവേ ഒരിടതാവളമായിരുന്നു അദ്ദേഹത്തിന്റെ ഷോപ്പ്.
ഉത്തരദേശവും ചന്ദ്രികയും ഒക്കെ അക്കാലങ്ങളില്‍ വായിച്ചിരുന്നത് അവിടെ വെച്ചായിരുന്നു. ചെരുപ്പ് വാങ്ങാനാണെങ്കില്‍ മറ്റൊരു കടയില്‍ പോവാറുമില്ലായിരുന്നു. വീട്ടുകാര്‍ക്ക് അദ്ദേഹം തന്നെ സെലക്റ്റ് ചെയ്ത് തരും. അത് പാകവുമായിരിക്കും. മര്‍ഹും ഹമീദലി ഷംനാട് സാഹിബ് അടക്കമുള്ള പ്രമുഖ വ്യക്തികളുടെയും നേതാക്കളുടേയും സംഗമ സ്ഥാനം കൂടിയായിരുന്നു ആ ചെരിപ് കട. വാട്‌സ്ആപ്പ് യുഗത്തിന് മുമ്പുള്ള അക്കാലങ്ങളില്‍ ഏറ്റവം പുതിയ സംഘടന വാര്‍ത്തകളൊക്കെ അറിഞ്ഞിരുന്നതും ജമാല്‍ച്ച വഴി തന്നെയായിരുന്നു. സത്യസന്ധമായ പൊതു പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ പോലെ തന്നെ മുജാഹിദ് ആശയഗതിക്കാരനായിരുന്ന അദ്ദേഹം കെ.എന്‍.എം ഭാരവാഹിത്വവും വഹിച്ചിരുന്നു. സി.ടി.അഹമ്മദലി സാഹിബ് പ്രസിഡണ്ടായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയെന്നുള്ള നിലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വ്യത്യസ്ത ആശയഗതിക്കാരെ വിവേചനമേതുമില്ലാതെ ഒരുമിച്ച് കൊണ്ട് പോകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ജമാഅത്ത് കമ്മിറ്റിയിലും സബ് കമ്മിറ്റികളിലുമൊക്കെ വിവിധങ്ങളായ ഉത്തരവാദിത്വവും അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. മുസ്ലിം ലീഗ് നേതൃനിരയില്‍ ചെമ്മനാട് സജീവമായിരുന്ന ഒരു തലമുറയിലെ ഇളംകണ്ണിയായിരുന്നു ജമാല്‍ച്ച. മുസ്ലിം ലീഗ് ചരിത്രത്തില്‍ മാഹിന്‍ ശംനാട് സാഹിബിന്റെ കര്‍മ്മ ഭൂമിയായിരുന്നു ചെമ്മനാട് എന്നതിനാല്‍ ആ സ്വാധീന വലയത്താല്‍ തന്നെ സംഘടനക്ക് ഏറെ വേരോട്ടവും പ്രദേശത്തുണ്ടാവുകയും നിരവധി പ്രാദേശിക നേതാക്കള്‍ ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു.
ടി.എച്ച്. അബ്ദുല്ല സാഹിബ്, ബി.എസ്.അബ്ദുല്ല, കുന്നരിയത്ത് അഹമ്മദ്, സി.എല്‍. മുഹമ്മദ്, സി.എല്‍. അബൂബക്കര്‍, ബി.എം. അഷ്റഫ് തുടങ്ങി നാളുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞ് പോയ ടി.അബ്ദുല്ല സാഹിബ് എന്ന അത്തച്ച അടക്കമുള്ളവരോടൊപ്പം പ്രാദേശിക നേതൃനിരയിലെ സജീവ സാന്നിദ്ധ്യമായിരുന്നു ജമാല്‍ച്ച. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ചരിത്രവഴികളില്‍. നിസ്വാര്‍ത്ഥ സേവനത്തിന്റെ അടയാളമായിരുന്നു കെ.ടി.എം. ജമാല്‍ സാഹിബ്. മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് നേതൃനിരയിലും ചെമ്മനാട് വാര്‍ഡ് മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് പദവിയിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ജമാല്‍ച്ചയെ മരണം തേടിയെത്തിയത് വിശുദ്ധ റമളാനിലെ അവസാന ദിനങ്ങളിലെ പുണ്യ ദിനത്തിലായതും ആ മനസ്സിന്റെ സുകൃതമായിരിക്കാം. അല്ലാഹു പൊറുത്തു കൊടുക്കട്ടെ ...

Related Articles
Next Story
Share it