തളങ്കര: തളങ്കര എം.ഡി. നഗറില്‍ ദഖീറത്ത് സ്കൂളിന് സമീപത്തെ പി.എ ജമാല്‍ ഹുസൈന് ഹാജി (75) അന്തരിച്ചു. പരേതരായ അബ്ദുല്ല ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഇന്ന് പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നേരത്തെ ഗള്‍ഫിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്നു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മെമ്പര്‍, ദഖീറത്തുല്‍ ഉഖ്റ സംഘം മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: മറിയംബി. ഏകമകന്: അസ്ലം (മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി). മരുമകള്‍: റസീന. സഹോദരങ്ങള്‍: സുഹ്റ, സലാം (വ്യാപാരി), സുമയ്യ, പരേതരായ അഷ്റഫ്, പി.എ റഷീദ് ഹാജി. മയ്യത്ത് വൈകിട്ട് വീട്ടില്‍ എത്തിക്കും.