ജമാഅത്തെ ഇസ്ലാമി അമീര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖല സന്ദര്‍ശിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ പറഞ്ഞു. ജില്ലയിലെ 11 എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലെ ദുരന്ത മേഖലയില്‍ ഇന്നും ദുരിതത്തിന്റെ ശേഷിപ്പ് തുടരുന്നുണ്ട്. ദുരിതം പേറി തന്നെയാണ് ഇന്നും കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖല പി. മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടപ്പിലാക്കിയ എന്‍ഡോസള്‍ഫാന്‍ […]

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ പറഞ്ഞു. ജില്ലയിലെ 11 എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലെ ദുരന്ത മേഖലയില്‍ ഇന്നും ദുരിതത്തിന്റെ ശേഷിപ്പ് തുടരുന്നുണ്ട്. ദുരിതം പേറി തന്നെയാണ് ഇന്നും കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. അതിനാല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖല പി. മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടപ്പിലാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മാതൃക പുനരധിവാസ പദ്ധതികളുടെ ഗുണഭോക്താക്കളെയാണ് പി. മുജീബ് റഹ്മാന്‍ സന്ദര്‍ശിച്ചത്. സോളിഡാരിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടുകളും അമീര്‍ സന്ദര്‍ശിച്ചു. ദുരിത ബാധിതര്‍ തങ്ങളുടെ പ്രയാസങ്ങള്‍ മുജീബ് റഹ്മാനുമായി പങ്കുവെച്ചു. കാസര്‍കോട് ജില്ലയിലെ 11 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പഞ്ചായത്തുകളിലും സോളിഡാരിറ്റി പുനരധിവാസ പദ്ധതി നടപ്പിലാക്കിയിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളാണ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ സന്ദര്‍ശിച്ചത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സഈദ് ഉമര്‍, കെ. മുഹമ്മദ് ഷാഫി പുനരധിവാസ പദ്ധതിയുടെ കോ-ഓഡിനേറ്റര്‍ ആയിരുന്ന കെ.കെ ബഷീര്‍, ജില്ലാ സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടി അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് സജീര്‍, മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, പി.എം.കെ നൗഷാദ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, നെഹാര്‍ കടവത്ത്, മുഹമ്മദ് പാടലടുക്ക, സി.എ അബ്ദു റഹ്മാന്‍ പങ്കെടുത്തു.

Related Articles
Next Story
Share it