ആര്‍.എസ്.എസുമായി നടന്നത് രഹസ്യ ചര്‍ച്ചയല്ലെന്ന് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ആര്‍.എസ്.എസ് മുസ്ലിം സംഘടനകളെ കേള്‍ക്കുന്നത് പോസിറ്റീവായ കാര്യമാണെന്നും ചര്‍ച്ച ചെയ്യുന്നത് തെറ്റല്ലെന്നും ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ ടി. ആരിഫലി പറഞ്ഞു. മറ്റ് മുസ്ലിം സംഘടനകള്‍ക്കൊപ്പമാണ് ജമാഅത്തെ ഇസ്ലാമിയും ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുന്നതല്ല, വിധേയപ്പെടുന്നതാണ് തെറ്റെന്നും ആരിഫലി പറഞ്ഞു. രഹസ്യ ചര്‍ച്ചയെന്ന വാദത്തില്‍ കഴമ്പില്ല. രഹസ്യസ്വഭാവമുള്ള ചര്‍ച്ചയായിരുന്നില്ല നടന്നത്. ഇത്തരം ചര്‍ച്ചകള്‍ മൈതാനത്ത് വെച്ച് നടത്താന്‍ പറ്റില്ലെന്നും അതുകൊണ്ടാണ് മുറിയില്‍വെച്ച് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it