ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം നടത്തി

കാസര്‍കോട്: ഇസ്ലാം ആശയ സംവാദത്തിന് ഇടം നല്‍കിയ പ്രത്യയശാസ്ത്രമാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വി.എച്ച് അലിയാര്‍ ഖാസിമി പറഞ്ഞു. സംശയവും തെറ്റിദ്ധാരണയും മാറ്റാനും ശത്രുതയും വിദ്വേഷവും ഇല്ലാതാക്കാനും ആശയ സ്‌നേഹ സംവാദങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ശംസുദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. […]

കാസര്‍കോട്: ഇസ്ലാം ആശയ സംവാദത്തിന് ഇടം നല്‍കിയ പ്രത്യയശാസ്ത്രമാണെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ വി.എച്ച് അലിയാര്‍ ഖാസിമി പറഞ്ഞു. സംശയവും തെറ്റിദ്ധാരണയും മാറ്റാനും ശത്രുതയും വിദ്വേഷവും ഇല്ലാതാക്കാനും ആശയ സ്‌നേഹ സംവാദങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്മേളനം ശംസുദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.എന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. അത്വീഖ് റഹ്‌മാന്‍ ഫൈസി പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബഷീര്‍ ശിവപുരം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.ഐ. അബ്ദുലത്തീഫ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ ബി.കെ. മുഹമ്മദ് കുഞ്ഞി, വി.സി ഇഖ്ബാല്‍ മാസ്റ്റര്‍, വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് ജാസ്മിന്‍ ബഷീര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡണ്ട് ആയിഷത്ത് സുമൈല, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഇസ്മായില്‍ പള്ളിക്കര, എസ്.ഐ.ഒ ജില്ലാ പ്രസിഡണ്ട് നാഫിഹ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it