ഐ.എ.എസ് ദമ്പതികളുടെ സേവനം ഒരേ ഭരണകേന്ദ്രത്തില്‍; ജാഫര്‍ മാലിക്ക് ജില്ലാ കലക്ടറും ഭാര്യ അഫ്‌സാന പര്‍വീണ്‍ ജില്ലാ ഡെവലപ്‌മെന്റ് കമീഷണറും

കൊച്ചി: എറണാകുളം ജില്ലാ ഭരണകേന്ദ്രം ഇനി ഐ.എ.എസ് ദമ്പതികളുടെ കൈകളില്‍. ജാഫര്‍ മാലിക്കിനും ഭാര്യ അഫ്‌സാന പര്‍വീണിനുമാണ് ഒരേ ജില്ലയ്ക്ക് വേണ്ടി ഒരേ സമയം സേവനമനുഷ്ഠിക്കുകയെന്ന അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതോടെയാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള (ആര്‍ബിഡിസികെ) എംഡി, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ തുടങ്ങിയ പദവികളിലുണ്ടായിരുന്ന ജാഫര്‍ മാലിക്ക് പുതിയ എറണാകുളം ജില്ലാ കലക്ടര്‍ ആയി എത്തിയത്. എന്നാല്‍ ഒരു വര്‍ഷമായി കലക്ടറേറ്റില്‍ ജില്ലാ […]

കൊച്ചി: എറണാകുളം ജില്ലാ ഭരണകേന്ദ്രം ഇനി ഐ.എ.എസ് ദമ്പതികളുടെ കൈകളില്‍. ജാഫര്‍ മാലിക്കിനും ഭാര്യ അഫ്‌സാന പര്‍വീണിനുമാണ് ഒരേ ജില്ലയ്ക്ക് വേണ്ടി ഒരേ സമയം സേവനമനുഷ്ഠിക്കുകയെന്ന അപൂര്‍വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതോടെയാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള (ആര്‍ബിഡിസികെ) എംഡി, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ തുടങ്ങിയ പദവികളിലുണ്ടായിരുന്ന ജാഫര്‍ മാലിക്ക് പുതിയ എറണാകുളം ജില്ലാ കലക്ടര്‍ ആയി എത്തിയത്. എന്നാല്‍ ഒരു വര്‍ഷമായി കലക്ടറേറ്റില്‍ ജില്ലാ ഡെവലപ്‌മെന്റ് കമീഷണറാണ് അഫ്‌സാന പര്‍വീണ്‍. അഫ്‌സാനയ്ക്ക് ഇതോടൊപ്പം അധികചുമതലകളും നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി മിഷന്റെയും മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകളും അഫ്‌സാന വഹിക്കും.

കലക്ടറേറ്റില്‍ ഐ.എ.എസ് ദമ്പതികള്‍ ഔദ്യോഗിക പദവികളുമായി ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. ജാഫര്‍ മാലിക് രാജസ്ഥാന്‍ സ്വദേശിയും അഫ്‌സാന പര്‍വീണ്‍ ജാര്‍ഖണ്ഡ് സ്വദേശിനിയുമാണ്. ജാഫര്‍ മാലിക് മുമ്പ് മലപ്പുറം കലക്ടറായി പ്രവര്‍ത്തിച്ചിരുന്നു. വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കുമാണ് പ്രധാന പരിഗണന നല്‍കുകയെന്ന് നിയുക്ത കലക്ടര്‍ പറഞ്ഞു. സാമൂഹിക ക്ഷേമ ഡയറക്ടറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താനാകും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും പ്രത്യേകം ശ്രദ്ധിക്കും. ഒരു വര്‍ഷമായി കാക്കനാട്ട് താമസിക്കുന്ന ജാഫര്‍ മാലിക് അടുത്തയാഴ്ച ചുമതലയേല്‍ക്കും.

Related Articles
Next Story
Share it