ജദീദ് റോഡ് യുവജന വായനശാല അഹ്‌മദ് മാഷിനെ അനുസ്മരിച്ചു

തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടെ സ്ഥാപകനായ കെ.എം അഹ്‌മദ് മാഷിനെ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുസ്മരിച്ചു. കെ. ഉസ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. ഖത്തര്‍ ഉമറുബ്‌നുല്‍ ഖത്താബ് സെക്കണ്ടറി സ്‌കൂളിലെ മികച്ച സേവനത്തിന് അംഗീകാരം നേടിയ അസ്‌കജ് അഹമദിനെ സമീര്‍ ചെങ്കളം ഉപഹാരം നല്‍കി ആദരിച്ചു. എം.എച്ച് അബ്ദുല്‍ഖാദര്‍, മുജീബ് അഹ്‌മദ്, പി.കെ സത്താര്‍, ഷരീഫ് […]

തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടെ സ്ഥാപകനായ കെ.എം അഹ്‌മദ് മാഷിനെ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം അനുസ്മരിച്ചു. കെ. ഉസ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതം പറഞ്ഞു. ഖത്തര്‍ ഉമറുബ്‌നുല്‍ ഖത്താബ് സെക്കണ്ടറി സ്‌കൂളിലെ മികച്ച സേവനത്തിന് അംഗീകാരം നേടിയ അസ്‌കജ് അഹമദിനെ സമീര്‍ ചെങ്കളം ഉപഹാരം നല്‍കി ആദരിച്ചു. എം.എച്ച് അബ്ദുല്‍ഖാദര്‍, മുജീബ് അഹ്‌മദ്, പി.കെ സത്താര്‍, ഷരീഫ് ചുങ്കത്തില്‍, ഇബ്രാഹിം ബാങ്കോട്, താജുദ്ദീന്‍ ബാങ്കോട്, കബീര്‍ സേട്ട്, സലീം അബ്ദുല്ല, മിയാദ് പീടേക്കാരന്‍, അച്ചു അസ്‌ലം, അഷ്‌റഫ്, മിഫ്താദ് പീടേക്കാരന്‍ സംസാരിച്ചു.

Related Articles
Next Story
Share it