ദുബായില്‍ ജദീദ് റോഡ് പ്രീമിയര്‍ ലീഗ് നാളെ

ദുബായ്: ദുബായിലെ വുഡ്‌ലാം പാര്‍ക്ക് സ്റ്റേഡിയത്തില്‍ ജദീദ് റോഡ് പ്രീമിയര്‍ ലീഗ് (ജെ.പി.എല്‍) നാളെ അര്‍ദ്ധരാത്രി അരങ്ങേറും. യു.എ.ഇയില്‍ വസിക്കുന്ന തളങ്കര ജദീദ് റോഡിലെ യുവാക്കളെ അണിനിരത്തി നാല് ടീമുകള്‍ ഉണ്ടാക്കിയാണ് മത്സരം. മെജസ്റ്റിക്, ചിറ്റ്ചാറ്റ്, റിക്രിയേഷന്‍, ഗാലക്‌സി എന്നീ പേരുകളിലാണ് ടീമുകള്‍. ഇതിന് പുറമെ ഇതിന് പുറമെ ലെജന്‍സ്-സീനിയേര്‍സ് എന്നിവര്‍ തമ്മിലുള്ള സൗഹൃദ മത്സരവും അരങ്ങേറും. വിജയികള്‍ക്ക് പഴയകാല ഫുട്‌ബോള്‍ താരം ഇല്ല്യാസ് എ. റഹ്‌മാന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. നാളെ രാത്രി 12 മണിക്കാണ് […]

ദുബായ്: ദുബായിലെ വുഡ്‌ലാം പാര്‍ക്ക് സ്റ്റേഡിയത്തില്‍ ജദീദ് റോഡ് പ്രീമിയര്‍ ലീഗ് (ജെ.പി.എല്‍) നാളെ അര്‍ദ്ധരാത്രി അരങ്ങേറും. യു.എ.ഇയില്‍ വസിക്കുന്ന തളങ്കര ജദീദ് റോഡിലെ യുവാക്കളെ അണിനിരത്തി നാല് ടീമുകള്‍ ഉണ്ടാക്കിയാണ് മത്സരം. മെജസ്റ്റിക്, ചിറ്റ്ചാറ്റ്, റിക്രിയേഷന്‍, ഗാലക്‌സി എന്നീ പേരുകളിലാണ് ടീമുകള്‍. ഇതിന് പുറമെ ഇതിന് പുറമെ ലെജന്‍സ്-സീനിയേര്‍സ് എന്നിവര്‍ തമ്മിലുള്ള സൗഹൃദ മത്സരവും അരങ്ങേറും. വിജയികള്‍ക്ക് പഴയകാല ഫുട്‌ബോള്‍ താരം ഇല്ല്യാസ് എ. റഹ്‌മാന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കും. നാളെ രാത്രി 12 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. ജദീദ് റോഡ് നിവാസികളുടെ സംഗമവും ഇതോടനുബന്ധിച്ച് നടക്കും. ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം പി.എ മഹമൂദ് ഹാജി ചെങ്കള അബൂബക്കര്‍ ഹാജിക്ക് കൈമാറി നിര്‍വഹിച്ചു. ടീം പ്രഖ്യാപനം ഗള്‍ഫ് വ്യവസായി യഹ്‌യ തളങ്കര നിര്‍വഹിച്ചു.
ജെ.പി.എല്ലിനോടനുബന്ധിച്ച് ജദീദ് റോഡില്‍ ഇന്ന് രാത്രി ഒമ്പത് മണിക്ക് വിളംബര ഘോഷയാത്രയും ഷൂട്ടൗട്ട് മത്സരവും അരങ്ങേറും. നാല് ടീമുകളുടെ ബാനറുമായി ജദീദ് റോഡ് നിവാസികള്‍ വിളംബര യാത്ര നടത്തും. പഴയകാല ഫുട്‌ബോള്‍ താരം പി. മഹമൂദ് ഫ്‌ളാഗ് ഓഫ് ചെയ്യും.

Related Articles
Next Story
Share it