ദുബായ്: ദുബായിലെ വുഡ്ലാം പാര്‍ക്ക് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ജദീദ് റോഡ് പ്രീമിയര്‍ ലീഗ് സീസണ്-2 (ജെ.പി.എല്‍) ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മജസ്റ്റിക് ജെ.ആര് ചാമ്പ്യന്മാരായി. സൈലക്സ് ജെ.ആറാണ് റണ്ണേഴ്സ്. ചാമ്പ്യന്‍ഷിപ്പ് പി.എ മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. റിയാസ് പീടേക്കാരന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ ചെങ്കളം, ഫൈസല്‍ പട്ടേല്‍, അന്‍വര്‍ ചുങ്കത്തില്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് കറാമ, ഇര്‍ഷാദ്, സലീം, ആജ, ജാവി, അച്ചു പട്ടേല്‍, നവാസ്, നബീല്‍ ഖത്തര്‍, സബീല്‍ ഖത്തര്‍, നൗഫല്‍ ബഹ്റൈന്‍, ബദറുദ്ദീന്‍ ആഷി, അല്‍ത്താഫ്, ഉബൈസ്, മഷാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റിയാസ് പീടേക്കാരന്‍, നബീല്‍, ഷിബിലി, നാഫിസ്, ദില്‍വര്‍, റഷീഖ്, ഷാസു, ഇജ്ജു എന്നിവരടങ്ങിയ ജെ.പി.എല്‍ കമ്മിറ്റിയാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.