ദുബായില്‍ ജദീദ് റോഡ് പ്രീമിയര്‍ ലീഗ് 22ന്; ലോഗോ പ്രകാശനം ചെയ്തു

ദുബായ്: യു.എ.ഇയിലുള്ള ജദീദ് റോഡ് നിവാസികളുടെ കുടുംബ സംഗമവും ഇല്യാസ് എ. റഹ്മാന്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളും 22ന് ദുബായ് ഖിസൈസിലുള്ള വുഡ്‌ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ദുബായ് മംസാറില്‍ നടന്ന ചടങ്ങില്‍ ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിദ്-ബിര്‍റുല്‍ ഇസ്ലാം മദ്രസ പ്രസിഡണ്ട് പി.എ മഹമൂദ് ഹാജി മുന്‍ പ്രവാസി വ്യവസായി ചെങ്കള അക്കിച്ചാക്ക് നല്‍കി നിര്‍വഹിച്ചു.റിയാസ് പീടെക്കാരന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ ചെങ്കള, ഫൈസല്‍ […]

ദുബായ്: യു.എ.ഇയിലുള്ള ജദീദ് റോഡ് നിവാസികളുടെ കുടുംബ സംഗമവും ഇല്യാസ് എ. റഹ്മാന്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്ബാള്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളും 22ന് ദുബായ് ഖിസൈസിലുള്ള വുഡ്‌ലേം പാര്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം ദുബായ് മംസാറില്‍ നടന്ന ചടങ്ങില്‍ ജദീദ് റോഡ് അന്നിഹ്മത്ത് ജദീദ് മസ്ജിദ്-ബിര്‍റുല്‍ ഇസ്ലാം മദ്രസ പ്രസിഡണ്ട് പി.എ മഹമൂദ് ഹാജി മുന്‍ പ്രവാസി വ്യവസായി ചെങ്കള അക്കിച്ചാക്ക് നല്‍കി നിര്‍വഹിച്ചു.
റിയാസ് പീടെക്കാരന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ ചെങ്കള, ഫൈസല്‍ പട്ടേല്‍, അലി, അഹമ്മദ് പീടെക്കാരന്‍, മക്കു, ദിലാവര്‍, നാഫിസ്, അഹ്മദ് മഷാല്‍, അജ്മല്‍, റഫാദ് കൂളിക്കാടന്‍ സംബന്ധിച്ചു.
22ന് നടക്കുന്ന പരിപാടിയില്‍ എല്ലാ ജദീദ് റോഡ് നിവാസികളും സംബന്ധിക്കണമെന്ന് പ്രീമിയര്‍ ലീഗ് സംഘാടകരായ ഷിബിലി, റിയാസ് പീടെക്കാരന്‍, നബീല്‍, നാഫിസ്, ദിലാവര്‍ എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it