കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജദീദ്‌റോഡ് വായനശാല

തളങ്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജദീദ്‌റോഡ് യുവജന വായനശാല നടപ്പിലാക്കി വരുന്ന വിവിധ പദ്ധതിയുടെ തുടര്‍ച്ചയെന്നോണം പള്‍സ് ഓക്‌സീമീറ്ററുകള്‍ വിതരണം ചെയ്തു. ദുബായിലെ വ്യാപാരി സമീര്‍ ചെങ്കളം സൗജന്യമായി നല്‍കിയ ഓക്‌സീ മീറ്ററുകള്‍ വിവിധ വീടുകളിലേക്ക് ഓക്‌സിജന്റെ അളവ് പരിശോധിക്കാനായി നല്‍കും. വായന ശാലയിലും എല്ലാ നേരവും ഓക്‌സീമീറ്റര്‍ ലഭ്യമാക്കും. ഇതിന്റെ ഉദ്ഘാടനം വായലശാല പ്രസിഡണ്ട് ടി.എ. ഷാഫിക്ക് കൈമാറി സമീര്‍ ചെങ്കളം നിര്‍വ്വഹിച്ചു. കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഹോമിയോ മരുന്ന് വിതരണവും വായനശാല നേരത്തെ […]

തളങ്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജദീദ്‌റോഡ് യുവജന വായനശാല നടപ്പിലാക്കി വരുന്ന വിവിധ പദ്ധതിയുടെ തുടര്‍ച്ചയെന്നോണം പള്‍സ് ഓക്‌സീമീറ്ററുകള്‍ വിതരണം ചെയ്തു. ദുബായിലെ വ്യാപാരി സമീര്‍ ചെങ്കളം സൗജന്യമായി നല്‍കിയ ഓക്‌സീ മീറ്ററുകള്‍ വിവിധ വീടുകളിലേക്ക് ഓക്‌സിജന്റെ അളവ് പരിശോധിക്കാനായി നല്‍കും. വായന ശാലയിലും എല്ലാ നേരവും ഓക്‌സീമീറ്റര്‍ ലഭ്യമാക്കും. ഇതിന്റെ ഉദ്ഘാടനം വായലശാല പ്രസിഡണ്ട് ടി.എ. ഷാഫിക്ക് കൈമാറി സമീര്‍ ചെങ്കളം നിര്‍വ്വഹിച്ചു.
കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഹോമിയോ മരുന്ന് വിതരണവും വായനശാല നേരത്തെ നടത്തിയിരുന്നു. അസ്‌ലം സീറ്റോ വകയായി കൊച്ചിയില്‍ നിന്ന് എത്തിച്ച ഹോമിയോ ഗുളികകള്‍ 200 ഓളം പേര്‍ക്ക് വിതരണം ചെയ്തു. ചടങ്ങില്‍ ഷരീഫ് ചുങ്കത്തില്‍, ശിഹാബുദ്ദീന്‍ ബാങ്കോട്, ഇബ്രാഹിം ബാങ്കോട്, എം.എച്ച്. ഖാദര്‍, എം. കുഞ്ഞിമൊയ്തീന്‍, ഉമ്പു പട്ടേല്‍, അഹ്‌മദ് കൊട്ടയാടി, ടി.അബ്ദുല്‍ ഹക്കീം, സിദ്ധീഖ് പട്ടേല്‍, മിഫ്താദ്, ഷംസുദ്ദീന്‍ സേട്ട്, അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it