ജേക്കബ് വര്‍ഗീസ് സ്മാരക സദ്ഭാവന അധ്യാപക അവാര്‍ഡ് കെ. ശ്രീനിവാസന്

കാഞ്ഞങ്ങാട്: എജ്യൂക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റ് നേതൃത്വത്തിലുള്ള ജേക്കബ് വര്‍ഗീസ് സ്മാരക സദ്ഭാവന അധ്യാപക അവാര്‍ഡിന് കെ. ശ്രീനിവാസന്‍ അര്‍ഹനായി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അധ്യാപകനാണ്. പാഠപുസ്തക രചനാ സമിതി അംഗം, പാഠപുസ്തക സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗം, അധ്യാപക പരിശീലകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. കണ്ണൂര്‍ ആകാശവാണി നിലയത്തിലെ സുഭാഷിതം അവതാരകന്‍ കൂടിയാണ്. 10,001 രൂപയും ഫലകവുമാണ് അവാര്‍ഡ്. മികച്ച സഹകരണ ബാങ്കിനുള്ള സഹകാരിതാ സമ്മാന്‍ […]

കാഞ്ഞങ്ങാട്: എജ്യൂക്കേഷന്‍ എംപ്ലോയീസ് ട്രസ്റ്റ് നേതൃത്വത്തിലുള്ള ജേക്കബ് വര്‍ഗീസ് സ്മാരക സദ്ഭാവന അധ്യാപക അവാര്‍ഡിന് കെ. ശ്രീനിവാസന്‍ അര്‍ഹനായി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അധ്യാപകനാണ്. പാഠപുസ്തക രചനാ സമിതി അംഗം, പാഠപുസ്തക സ്‌ക്രീനിങ്ങ് കമ്മിറ്റി അംഗം, അധ്യാപക പരിശീലകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. കണ്ണൂര്‍ ആകാശവാണി നിലയത്തിലെ സുഭാഷിതം അവതാരകന്‍ കൂടിയാണ്. 10,001 രൂപയും ഫലകവുമാണ് അവാര്‍ഡ്. മികച്ച സഹകരണ ബാങ്കിനുള്ള സഹകാരിതാ സമ്മാന്‍ അവാര്‍ഡിന് നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് അര്‍ഹമായി. 10,001 രൂപയും പ്രശംസ്തി പത്രവും ബാങ്കിന് സമ്മാനിക്കും. ജേക്കബ്ബ് വര്‍ഗീസ് അനുസ്മരണവും അവാര്‍ഡുകളുടെ വിതരണവും ഇന്ന് വൈകിട്ട് മൂന്നിന് വ്യാപാര ഭവനിലാണ് പരിപാടി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് വിതരണം ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ നിര്‍വഹിക്കും.

Related Articles
Next Story
Share it