ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുന്നു

മുംബൈ: ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുന്നു. നേരത്തെ അതിശയനിലൂടെ മലയാളത്തില്‍ വേഷമിട്ട ജാക്കി ഷ്‌റോഫ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ഒറ്റ് എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളത്തിലെത്തുന്നത്. തീവണ്ടി സംവിധാനം ചെയ്ത ടി.പി ഫെല്ലിനിയാണ് മലയാളം, തമിഴ് ഭാഷകളിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ അടുത്ത ആഴ്ച ജാക്കി ഷ്‌റോഫ് ജോയിന്‍ ചെയ്യും. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ദി ഷോ പീപ്പിളിന്റെ ബാനറില്‍ […]

മുംബൈ: ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുന്നു. നേരത്തെ അതിശയനിലൂടെ മലയാളത്തില്‍ വേഷമിട്ട ജാക്കി ഷ്‌റോഫ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ഒറ്റ് എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാളത്തിലെത്തുന്നത്.

തീവണ്ടി സംവിധാനം ചെയ്ത ടി.പി ഫെല്ലിനിയാണ് മലയാളം, തമിഴ് ഭാഷകളിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ അടുത്ത ആഴ്ച ജാക്കി ഷ്‌റോഫ് ജോയിന്‍ ചെയ്യും. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എസ്. സജീവാണ്. വിജയ് ഛായാഗ്രഹണവും എ. എച്ച് കാശിഫ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Related Articles
Next Story
Share it