ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; പി എച്ച് ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് സെക്രട്ടറിയും; ലൈംഗികാധിക്ഷേപ പരാതിയില്‍ ഒപ്പുവെച്ചവരെല്ലാം പടിക്ക് പുറത്ത്

കോഴിക്കോട്: ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പി എച്ച് ആയിശ ബാനു (മലപ്പുറം) പ്രസിഡന്റും റുമൈസ റഫീഖ് (കണ്ണൂര്‍ സെക്രട്ടറിയും ആയ ഒമ്പതംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ഒപ്പുവെച്ചവരെയെല്ലാം തഴഞ്ഞാണ് ഹരിതയ്ക്ക് ലീഗ് പുതിയ കമ്മിറ്റി ഉണ്ടാക്കിക്കൊടുത്തത്. ട്രഷറര്‍- നയന സുരേഷ് (മലപ്പുറം). വൈസ് പ്രസിഡന്റുമാര്‍- നജ് വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍കോട്), ഐഷ മറിയം […]

കോഴിക്കോട്: ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പി എച്ച് ആയിശ ബാനു (മലപ്പുറം) പ്രസിഡന്റും റുമൈസ റഫീഖ് (കണ്ണൂര്‍ സെക്രട്ടറിയും ആയ ഒമ്പതംഗ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ഒപ്പുവെച്ചവരെയെല്ലാം തഴഞ്ഞാണ് ഹരിതയ്ക്ക് ലീഗ് പുതിയ കമ്മിറ്റി ഉണ്ടാക്കിക്കൊടുത്തത്.

ട്രഷറര്‍- നയന സുരേഷ് (മലപ്പുറം). വൈസ് പ്രസിഡന്റുമാര്‍- നജ് വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍കോട്), ഐഷ മറിയം (പാലക്കാട്). സെക്രട്ടറിമാര്‍- അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം). നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു. ലൈംഗിക അധിക്ഷേപ പരാതി നല്‍കിയവരുടെ കൂട്ടത്തില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നില്ല. പരാതിയില്‍ ഒപ്പിടാത്തയാളാണ് ബാനു. പുതിയ ജന. സെക്രട്ടറി റുമൈസ റഫീഖും എം.എസ്.എഫ് ഔദ്യോഗിക പക്ഷത്തെയാളാണ്. ചുരുക്കത്തില്‍ പരാതിക്കാരെ പിന്തുണച്ചവരെ വെട്ടിനിരത്തിയാണ് ഹരിതയ്ക്ക് പുതിയ കമ്മിറ്റി വന്നത്.

നവാസിനെതിരെ നല്‍കിയ ലൈംഗികാധിക്ഷേപ പരാതി പിന്‍വലിക്കാന്‍ പരാതിക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നിലവിലെ കമ്മിറ്റിയെ മുസ്ലിം ലീഗ് പിരിച്ചുവിട്ടത്. നേരത്തെയുണ്ടായിരുന്ന പത്ത് അംഗ കമ്മിറ്റിയെ പിരിച്ചുവിട്ട് പകരം ഒമ്പത് അംഗ കമ്മിറ്റിയെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ലീഗ് കമ്മിറ്റികളുമായി കൂടിയാലോചിച്ചാണ് പുതിയ കമ്മിറ്റിയെ തീരുമാനിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles
Next Story
Share it