ഇത് നിങ്ങളുടെ അവകാശം; സുപ്രീം കോടതിയുള്‍പ്പെടെ മുഴുവന്‍ കോടതികളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം; നിര്‍ണായക ആവശ്യവുമായി ചീഫ് ജസ്റ്റീസ് എന്‍ വി രമണ

ന്യൂഡെല്‍ഹി: കോടതികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന നിര്‍ണായക ആവശ്യവുമായി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. സുപ്രീം കോടതി ഉള്‍പ്പെടെ എല്ലാ കോടതികളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിതാ അഭിഭാഷകര്‍ സംഘടപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ശതമാനം സംവരണം സ്ത്രീകളുടെ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം ചെറിയ കോടതികളില്‍ 30 ഉം ഹൈക്കോടതികളില്‍ 11.5 ഉം സുപ്രീംകോടതിയില്‍ 11-12 ശതമാനവും മാത്രമാണ് വനിതകളുള്ളതെന്നും വ്യക്തമാക്കി. 17 മില്ല്യണ്‍ […]

ന്യൂഡെല്‍ഹി: കോടതികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന നിര്‍ണായക ആവശ്യവുമായി ചീഫ് ജസ്റ്റീസ് എന്‍ വി രമണ. സുപ്രീം കോടതി ഉള്‍പ്പെടെ എല്ലാ കോടതികളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിതാ അഭിഭാഷകര്‍ സംഘടപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

50 ശതമാനം സംവരണം സ്ത്രീകളുടെ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം ചെറിയ കോടതികളില്‍ 30 ഉം ഹൈക്കോടതികളില്‍ 11.5 ഉം സുപ്രീംകോടതിയില്‍ 11-12 ശതമാനവും മാത്രമാണ് വനിതകളുള്ളതെന്നും വ്യക്തമാക്കി. 17 മില്ല്യണ്‍ അഭിഭാഷകരുള്ള രാജ്യത്ത് 15 ശതമാനം മാത്രമാണ് വനിതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it