ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റുകള്‍ തകരാറിലായി ഒരാഴ്ച്ച പിന്നിട്ടു; പ്രതിഷേധവുമായി ബി.ജെ.പി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലായി ഒരാഴ്ച്ച പിന്നിട്ടു. ഇവ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. എന്നാല്‍ സൂപ്രണ്ട് ഇല്ലാത്തതിനാല്‍ പിന്നീട് ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം നന്നാക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. ഒരാഴ്ച്ച മുമ്പാണ് ആസ്പത്രിയിലെ പ്രധാന ലിഫ്റ്റ് തകരാറിലായത്. ഇതിന് പിന്നാലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ലിഫ്റ്റും പണിമുടക്കുകയായിരുന്നു. ലിഫ്റ്റ് തകരാറിലായത് കാരണം […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലായി ഒരാഴ്ച്ച പിന്നിട്ടു. ഇവ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. എന്നാല്‍ സൂപ്രണ്ട് ഇല്ലാത്തതിനാല്‍ പിന്നീട് ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹ്മദുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തി. രണ്ട് ദിവസത്തിനകം നന്നാക്കുമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. ഒരാഴ്ച്ച മുമ്പാണ് ആസ്പത്രിയിലെ പ്രധാന ലിഫ്റ്റ് തകരാറിലായത്. ഇതിന് പിന്നാലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ലിഫ്റ്റും പണിമുടക്കുകയായിരുന്നു. ലിഫ്റ്റ് തകരാറിലായത് കാരണം അത്യാസന നിലയിലുള്ള രോഗികളെ അടക്കം പടവുകള്‍ വഴിയാണ് മുകളിലെത്തെ നിലകളില്‍ എത്തിച്ചത്.

Related Articles
Next Story
Share it