ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വീണു; യൂറോ കപ്പ് മാറോടണച്ച് ഇറ്റലി
ലണ്ടന്‍: കലാശപോരാട്ടത്തിന്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലെ പ്രകടനത്തില്‍ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം മാറോടണച്ചു. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നല്‍കുന്നതായി തോല്‍വി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ […]

ലണ്ടന്‍: കലാശപോരാട്ടത്തിന്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലെ പ്രകടനത്തില്‍ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം മാറോടണച്ചു. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നല്‍കുന്നതായി തോല്‍വി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് അസൂറിപ്പട വിജയം നേടിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനായിരുന്നു വിജയം. നേരത്തെ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷായും ഇറ്റലിക്കായി ലിയോണാര്‍ഡോ ബൊന്നുച്ചിയുമാണ് ഗോളുകള്‍ നേടിയത്. ടൂര്‍ണ്ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായെങ്കിലും യൂറോകപ്പിലെ ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ്ണപാദുകം പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.