മടിക്കൈയില്‍ ആരോഗ്യ ജാഗ്രതയ്ക്ക് തുടക്കമായി

മടിക്കൈ: ആരോഗ്യ ദിനാചരണവും സാംക്രമിക രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണവും മടിക്കൈയില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എരിക്കുളത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സത്യ, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ സംസാരിച്ചു. വാര്‍ഡ് തല ശുചിത്വ സമിതി തയ്യാറാക്കിയ സാംക്രമിക രോഗ നിയന്ത്രണ പോസ്റ്ററുകളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. പഞ്ചായത്ത് […]

മടിക്കൈ: ആരോഗ്യ ദിനാചരണവും സാംക്രമിക രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണവും മടിക്കൈയില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എരിക്കുളത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സത്യ, ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ സംസാരിച്ചു. വാര്‍ഡ് തല ശുചിത്വ സമിതി തയ്യാറാക്കിയ സാംക്രമിക രോഗ നിയന്ത്രണ പോസ്റ്ററുകളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശന്‍ പോസ്റ്റര്‍ ഏറ്റുവാങ്ങി. ആരോഗ്യകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി രമ പത്മനാഭന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it