കായിക പ്രതിഭകളുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: കായിക-പരിശീലന രംഗത്ത ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മീറ്റ് ദി സ്‌പോര്‍ട്‌സ് ലെജന്‍ഡ്‌സ് പരിപാടിയാണ് ചര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമായത്.2006ലെ ലോക വനിത അമേച്വര്‍ ബോക്‌സിങ്ങില്‍ 75 കിലോ വിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവും 2021ലെ ധ്യാന്‍ചന്ദ് കായിക പുരസ്‌കാര ജേത്രിയുമായ കെ.സി ലേഖ, ദേശീയ ബോക്‌സിങ്ങ് പരിശീലകനും 2006ലെ ദ്രോണാചാര്യ അവാര്‍ഡു ജേതാവുമായ ഡി. ചന്ദ്രലാല്‍, അന്താരാഷ്ട്ര […]

കാഞ്ഞങ്ങാട്: കായിക-പരിശീലന രംഗത്ത ദേശീയ-അന്തര്‍ദേശീയ തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളുമായി കുട്ടികള്‍ നടത്തിയ മുഖാമുഖം ശ്രദ്ധേയമായി. ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ മീറ്റ് ദി സ്‌പോര്‍ട്‌സ് ലെജന്‍ഡ്‌സ് പരിപാടിയാണ് ചര്‍ച്ചകള്‍ കൊണ്ട് ശ്രദ്ധേയമായത്.
2006ലെ ലോക വനിത അമേച്വര്‍ ബോക്‌സിങ്ങില്‍ 75 കിലോ വിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവും 2021ലെ ധ്യാന്‍ചന്ദ് കായിക പുരസ്‌കാര ജേത്രിയുമായ കെ.സി ലേഖ, ദേശീയ ബോക്‌സിങ്ങ് പരിശീലകനും 2006ലെ ദ്രോണാചാര്യ അവാര്‍ഡു ജേതാവുമായ ഡി. ചന്ദ്രലാല്‍, അന്താരാഷ്ട്ര ഫുട്‌ബോള്‍ താരവും 2002ലെ ഫിഫ കപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനും 1995ലെ സാഫ് ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവുമായ കെ.വി ധനേഷ്, ഇന്ത്യന്‍ കബഡി ടീമിന്റെ മുഖ്യ പരിശീലകന്‍ ഇ. ഭാസ്‌കരന്‍, ഇന്ത്യന്‍ റെയില്‍വേയുടെ കളിക്കാരനും അന്തര്‍ദേശീയ വോളിബോള്‍ താരവുമായ പി.വി സുനില്‍കുമാര്‍ എന്നിവരാണ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. കേരളത്തിന്റെ കായിക രംഗം താഴോട്ട് പോകുന്നതിന്റെ വേഗത കൂടി വരികയാണെന്നും ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നതുപോലും സംശയമാണെന്ന് അന്താരാഷ്ട്ര ബോക്‌സിങ്ങ് കോച്ച് ചന്ദ്രലാല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒളിംപിക്‌സ് ടീമില്‍ ഒരു മലയാളി പോലും ഉണ്ടായിരുന്നില്ല.
എങ്കിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി അച്ചടക്കവും കഠിനാധ്വാനവും പിന്തുടരേണ്ടതുണ്ടെന്ന് ചന്ദ്രലാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ബോക്‌സിങ്ങ് താരങ്ങള്‍ നടത്തുന്ന സമരത്തോട് പൂര്‍ണമായും യോജിക്കുകയാണെന്ന് ബോക്‌സിങ്ങ് താരം കെ.സി ലേഖ പറഞ്ഞു. അന്തര്‍ദേശീയ വോളിബോള്‍ റഫറി ടി.വി അരുണാചലം മോഡറേറ്ററായിരുന്നു. പ്രിന്‍സിപ്പല്‍ വി.വി അനിത അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാലന്‍ നമ്പ്യാര്‍, കെ, വിജയകൃഷ്ണന്‍, എം. ഗോപി പ്രസംഗിച്ചു.