സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായി; പരമാവധി 15 പേര്‍ക്ക് പ്രവേശനാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 15 പേര്‍ക്കാണ് പ്രവേശനാനുമതി. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനമായി. ടിപിആര്‍ 24ന് മുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ടിപിആര്‍ എട്ടിന് താഴെ, 8 നും 16 നും ഇടയില്‍, 16 നും 24 നും ഇടയില്‍, 24 ന് മുകളില്‍ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു. […]

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 15 പേര്‍ക്കാണ് പ്രവേശനാനുമതി.

ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനമായി. ടിപിആര്‍ 24ന് മുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. ടിപിആര്‍ എട്ടിന് താഴെ, 8 നും 16 നും ഇടയില്‍, 16 നും 24 നും ഇടയില്‍, 24 ന് മുകളില്‍ എന്നിങ്ങനെ നിയന്ത്രണമേഖലകളെ പുനഃക്രമീകരിച്ചു.
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും ശക്തമായ സമ്മര്‍ദ്ദമുയര്‍ത്തിയിരുന്നു. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.

Related Articles
Next Story
Share it