കരിന്തളം ഗവ. കോളേജില്‍ കെ. വിദ്യ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റെന്ന് സ്ഥിരീകരിച്ചു; ശമ്പളം തിരിച്ചുപിടിക്കും
നീലേശ്വരം: എസ്.എഫ്.ഐ മുന്‍നേതാവും തൃക്കരിപ്പൂര്‍ സ്വദേശിനിയുമായ കെ. വിദ്യ അധ്യാപിക ജോലിക്കായി കരിന്തളം ഗവ. കോളേജില്‍ ഹാജരാക്കിയത് വ്യാജസര്‍ട്ടിഫിക്കറ്റാണെന്ന് വിശദമായ പരിശോധനയില്‍ സ്ഥിരീകരിച്ചു. മഹാരാജാസ് കോളേജിന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കിയാണ് കരിന്തളം കോളേജില്‍ വിദ്യ അഭിമുഖത്തിന് ഹാജരായതും ജോലി നേടിയതുമെന്ന് കോളേജിയറ്റ് എജുക്കേഷന്‍ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാര്‍ശ ചെയ്യും. അതിനിടെ വ്യാജരേഖാ കേസില്‍ തെളിവ് ശേഖരണം പൂര്‍ത്തിയായെന്ന് അഗളി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പി.എച്ച്.ഡി പ്രവേശന […]

നീലേശ്വരം: എസ്.എഫ്.ഐ മുന്‍നേതാവും തൃക്കരിപ്പൂര്‍ സ്വദേശിനിയുമായ കെ. വിദ്യ അധ്യാപിക ജോലിക്കായി കരിന്തളം ഗവ. കോളേജില്‍ ഹാജരാക്കിയത് വ്യാജസര്‍ട്ടിഫിക്കറ്റാണെന്ന് വിശദമായ പരിശോധനയില്‍ സ്ഥിരീകരിച്ചു. മഹാരാജാസ് കോളേജിന്റെ ഒപ്പും സീലും വ്യാജമായുണ്ടാക്കിയാണ് കരിന്തളം കോളേജില്‍ വിദ്യ അഭിമുഖത്തിന് ഹാജരായതും ജോലി നേടിയതുമെന്ന് കോളേജിയറ്റ് എജുക്കേഷന്‍ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാര്‍ശ ചെയ്യും. അതിനിടെ വ്യാജരേഖാ കേസില്‍ തെളിവ് ശേഖരണം പൂര്‍ത്തിയായെന്ന് അഗളി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പി.എച്ച്.ഡി പ്രവേശന വിവാദങ്ങള്‍ക്കിടെ ഇന്ന് കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയോഗം ചേരുന്നുണ്ട്.
വിദ്യയുടെ വിഷയം യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. സര്‍വകലാശാലയുമായി ബന്ധപെട്ട് ഉയര്‍ന്ന മറ്റ് വിവാദങ്ങളും ചര്‍ച്ചയാവും. വിദ്യയുടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനു ശേഷം ഇത് ആദ്യമായാണ് കാലടി സര്‍വകലാശാലയില്‍ സിന്‍ഡിക്കറ്റ് ഉപസമിതി യോഗം ചേരുന്നത്.
വ്യാജരേഖാ കേസില്‍ അഗളി പൊലീസ്, അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ വിശദമായ മൊഴിയെടുത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. വിദ്യയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അഗളി പൊലീസ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ വിദ്യയുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് അഗളി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വിദ്യ ഒളിവിലായിട്ട് ഇന്നേക്ക് 12 ദിവസമായി.