കാപ്പ കേസില്‍ ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ എം.ഡി.എം.എ കടത്തിനിടെ പൊലീസ് പിടികൂടിയത് സാഹസികമായി

കാഞ്ഞങ്ങാട്: എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ പൊലീസ് സാഹസികമായി പിടികൂടിയ അര്‍ഷാദ് (33) നേരത്തെ കാപ്പ കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയാണ്. ഇന്നലെ ഉച്ചയോടെ അറിഞ്ഞാലില്‍ വെച്ച് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഞാണിക്കടവ് സ്വദേശിയാണ്. കാറില്‍ മയക്കുമരുന്നുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അതിഞ്ഞാലില്‍ വച്ച് സിനിമ സ്റ്റൈലിലാണ് കാര്‍ വളഞ്ഞത്. അര്‍ഷാദ് വന്ന കാറിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തിയിട്ട് പിടികൂടാന്‍ […]

കാഞ്ഞങ്ങാട്: എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ പൊലീസ് സാഹസികമായി പിടികൂടിയ അര്‍ഷാദ് (33) നേരത്തെ കാപ്പ കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതിയാണ്. ഇന്നലെ ഉച്ചയോടെ അറിഞ്ഞാലില്‍ വെച്ച് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഞാണിക്കടവ് സ്വദേശിയാണ്. കാറില്‍ മയക്കുമരുന്നുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അതിഞ്ഞാലില്‍ വച്ച് സിനിമ സ്റ്റൈലിലാണ് കാര്‍ വളഞ്ഞത്. അര്‍ഷാദ് വന്ന കാറിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തിയിട്ട് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പിന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ നോക്കി. ഇതിനിടെ കൂടുതല്‍ പൊലീസുകാരെത്തി വളഞ്ഞു പിടികൂടുകയായിരുന്നു. 27 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നാല് പാക്കറ്റ് എം.ഡി.എം.എ വിഴുങ്ങുകയും ചെയ്തു. ആറുമാസം മുമ്പാണ് കാപ്പ കേസില്‍ ജാമ്യത്തിലിറങ്ങിയത്. ഇനി മയക്കുമരുന്ന് കടത്തില്ലെന്ന് പൊലീസിന് ഉറപ്പുനല്‍കിയതോടെ പൊലീസ് ഇടപെട്ട് ഒരു പഴം കടയില്‍ ജോലിയും തരപ്പെടുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ അടുത്തിടെ വീണ്ടും മയക്കുമരുന്ന് കടത്തിലേക്ക് തിരിച്ചു പോവുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് മൊത്തം മയക്കുമരുന്ന് ജില്ലയിലേക്ക് കടത്തുന്ന കണ്ണികളില്‍ ഒരാളാണ്. അര്‍ഷാദിനെതിരെ പയ്യന്നൂര്‍, ഹൊസ്ദുര്‍ഗ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ളതാണ് കേസുകള്‍. ജില്ലാ പൊലീസ് ചീഫ് പി. ബിജോയിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് പ്രതിക്കായി വലവിരിച്ചത്.
നീലേശ്വരം എസ്.ഐ വിശാഖ്, പൊലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ്, കിഷോര്‍, ഷൈജു, പ്രണവ്, ഷിജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it