ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍; രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെയും ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്; മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി

ന്യൂഡെല്‍ഹി: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകള്‍ക്കിടെ കൂടുതല്‍ പേര്‍ ചോര്‍ത്തലിന് ഇരയായെന്ന് റിപോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വാര്‍ത്താ പോര്‍ട്ടലായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേരെന്ന് […]

ന്യൂഡെല്‍ഹി: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ പ്രമുഖരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന റിപോര്‍ട്ടുകള്‍ക്കിടെ കൂടുതല്‍ പേര്‍ ചോര്‍ത്തലിന് ഇരയായെന്ന് റിപോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വാര്‍ത്താ പോര്‍ട്ടലായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേരെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ കേന്ദ്രമന്ത്രിമാരും ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ വന്നിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് ഇതുസംബന്ധിച്ച് ആദ്യം സൂചന പുറത്തുവിട്ടത്.

2018 മുതലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയത്. രാഹുലിന്റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയ സമയത്ത് രാഹുല്‍ മൊബൈല്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സമയത്താണ് ഫോണ്‍ ചോര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയാണ് രണ്ട് ഫോണുകളും ചോര്‍ത്തിയത്.

തൃണ്‍മൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ തുടങ്ങിയവരുടെ ഫോണുകളും ചോര്‍ത്തിയതായി റിപോര്‍ട്ടുണ്ട്. അടുത്തിടെ നടന്ന മന്ത്രിസഭ പുനഃസംഘടനയിലാണ് അശ്വിനി വൈഷ്ണവ് കേന്ദ്ര ഐ.ടി മന്ത്രിയായത്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ചോര്‍ത്തിയ പട്ടികയിലുണ്ട്.

Related Articles
Next Story
Share it