മുക്കൂട് സ്‌കൂളിന്റെ 66-ാം വാര്‍ഷികാഘോഷം തുടങ്ങി

അജാനൂര്‍: മുക്കൂട് ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പ്രഥമാധ്യാപകന്‍ ഒയോളം നാരായണ്‍ മാഷിനുള്ള യാത്രയയപ്പ് ചടങ്ങ് വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് പ്രിയപ്പെട്ട പ്രധാന അധ്യാപകന് യാത്രയയപ്പ് നല്‍കിയത്. സ്‌കൂളിന്റെ അറുപത്തി ആറാമത് വാര്‍ഷികാഘോഷത്തിനും തുടക്കമായി. പൊതുസമ്മേളനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ. സുജിത […]

അജാനൂര്‍: മുക്കൂട് ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പ്രഥമാധ്യാപകന്‍ ഒയോളം നാരായണ്‍ മാഷിനുള്ള യാത്രയയപ്പ് ചടങ്ങ് വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്നാണ് പ്രിയപ്പെട്ട പ്രധാന അധ്യാപകന് യാത്രയയപ്പ് നല്‍കിയത്.
സ്‌കൂളിന്റെ അറുപത്തി ആറാമത് വാര്‍ഷികാഘോഷത്തിനും തുടക്കമായി. പൊതുസമ്മേളനം അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ. സുജിത നന്ദിയും പറഞ്ഞു.
പത്മശ്രീ ഹരേക്കള ഹജ്ജബ്ബ ഒയോളം നാരായണന്‍ മാഷിന് പുരസ്‌കാര സമര്‍പ്പണം നടത്തി.
സ്‌കൂളിന്റെ സ്‌നേഹ സമ്മാനം പി.ടി.എ പ്രസിഡണ്ട് റിയാസ് അമലടുക്കം ഹജ്ജബ്ബയ്ക്ക് കൈമാറി.
തുടര്‍ന്ന് ഒന്നാം കാസ്സിലേക്കുള്ള കുട്ടികളുടെ പ്രവേശന പ്രഖ്യാപനവും പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനവും ഡി.പി.സി എസ്.എസ്.കെ പി. രവീന്ദ്രന്‍ നിര്‍വ്വഹിച്ചു.
എല്‍.എസ്.എസ് വിജയികള്‍ക്കുള്ള അനുമോദനവും കഴിഞ്ഞ അധ്യയന വര്‍ഷങ്ങളിലെ ഓരോ ക്ലാസ്സിലെയും മികച്ച വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. മള്‍ട്ടി മീഡിയ ഫാമിലി ക്വിസ്സിലെ വിജയികള്‍ക്ക് മൊമെന്റോ നല്‍കി. സൗജന്യമായി നല്‍കുന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിസണ്ട് ഡോ. എം.വി ഗംഗാധരന്‍ നിര്‍വ്വഹിച്ചു.
എ. കൃഷ്ണന്‍, ശകുന്തള പി.എ, രാജേന്ദ്രന്‍ കോളിക്കര, ബഷീര്‍ കല്ലിങ്കാല്‍, എ. തമ്പാന്‍, ഹമീദ് മുക്കൂട്, എം. മൂസാന്‍, സൗമ്യ ശശി, ഒ. മോഹനന്‍, വി. നാരായണന്‍, പ്രീത സുരേഷ്, എം. കൃഷ്ണന്‍, എ. ഗംഗാധരന്‍, ധനുഷ് എം.എസ്, ലീഡര്‍ ആദിഷ് എം, എം.ജി പുഷ്പ, ഹാജിറ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it