ഏത്തടുക്കയില്‍ രണ്ട് വളര്‍ത്തുനായകളെ കടിച്ചത് പുലിയെന്ന് സംശയം, നാട്ടുകാര്‍ ഭീതിയില്‍

കുമ്പഡാജെ: എത്തടുക്ക പള്ളിത്തടുക്കയില്‍ രണ്ട് വളര്‍ത്തുനായകളെ അജ്ഞാത ജീവി കടിച്ച നിലയില്‍. പുലിയെന്നാണ് സംശയിക്കുന്നത്. നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. പള്ളിത്തടുക്കയിലെ ഡ്രൈവര്‍ ഉമേശന്റെ വീട്ടിലെ വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വന്യജീവി ഓടി മറയുന്നത് കണ്ടത്. നായയുടെ ഒരു ഭാഗത്തെ മാംസം കടിച്ചുപറിച്ച നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിന് പിന്നാലെ മറ്റൊരു വളര്‍ത്തു നായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് പരപ്പ […]

കുമ്പഡാജെ: എത്തടുക്ക പള്ളിത്തടുക്കയില്‍ രണ്ട് വളര്‍ത്തുനായകളെ അജ്ഞാത ജീവി കടിച്ച നിലയില്‍. പുലിയെന്നാണ് സംശയിക്കുന്നത്. നാട്ടുകാര്‍ ഭീതിയിലായിരിക്കുകയാണ്. പള്ളിത്തടുക്കയിലെ ഡ്രൈവര്‍ ഉമേശന്റെ വീട്ടിലെ വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് വന്യജീവി ഓടി മറയുന്നത് കണ്ടത്. നായയുടെ ഒരു ഭാഗത്തെ മാംസം കടിച്ചുപറിച്ച നിലയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിന് പിന്നാലെ മറ്റൊരു വളര്‍ത്തു നായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് പരപ്പ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രമേശന്റെ നേതൃത്വത്തില്‍ വനംവകുപ്പ് അധികൃതരെത്തി. പുലിയുടെ രൂപ സാദൃശ്യമുള്ള ജീവിയാവാം ഭീതി സൃഷ്ടിച്ചതെന്നും പുലിയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ പ്രദേശത്ത് ഇന്നുമുണ്ടായാല്‍ നാളെ കൂട് സ്ഥാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് പരിശോധന തുടര്‍ന്നുവരുന്നു.

Related Articles
Next Story
Share it