മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ല; അതാത് മാനേജ്‌മെന്റുകളാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ 25,000 രൂപ ശമ്പളം നല്‍കുന്നുവെന്ന സംഘ്പരിവാര്‍ പ്രചരണങ്ങള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്നും അതാത് മാനേജ്‌മെന്റുകളാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചിലവഴിച്ചാണ് സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം […]

തിരുവനന്തപുരം: മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ 25,000 രൂപ ശമ്പളം നല്‍കുന്നുവെന്ന സംഘ്പരിവാര്‍ പ്രചരണങ്ങള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്നും അതാത് മാനേജ്‌മെന്റുകളാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചിലവഴിച്ചാണ് സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

എംഎല്‍എമാരായ പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, കെ.പി.എ മജീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതല കൂടി മുഖ്യമന്ത്രിക്കാണ്.

Related Articles
Next Story
Share it