കോവിഡ് വാക്സിന്‍ എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല; മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിശദീകരിച്ചു. ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും കോവിഡ് വാക്സിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. ഈ യോഗത്തിലാണ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാള്‍, […]

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിശദീകരിച്ചു. ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും കോവിഡ് വാക്സിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. ഈ യോഗത്തിലാണ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഹരിയാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചത്. 10.30ന് ആരംഭിച്ച ആദ്യ യോഗത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടോയെന്ന് രണ്ടാമത്തെ യോഗത്തില്‍ തീരുമാനിക്കും.
ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയാണ്. അന്തരീക്ഷ മലിനീകരണമാണ് മൂന്നാംഘട്ട വ്യാപനത്തിന് കാരണമായതെന്ന് യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിന്‍ വിതരണം സംബന്ധിച്ച് ആദ്യമായാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വികസനം, ചെലവ് തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി വിളിച്ച രണ്ടാമത്തെ യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരേന്ദര്‍ സിംഗ് പങ്കെടുത്തില്ല.

Related Articles
Next Story
Share it