സ്ഥാനമല്ല ഒരാളെ നേതാവാക്കുന്നത്-എം.വി.ഗോവിന്ദന്‍

കാഞ്ഞങ്ങാട്: പേരിനോട് ചേര്‍ന്നുള്ള സ്ഥാനമല്ല ഒരാളെ നേതാവാക്കുന്നതെന്നും ജനങ്ങളുമായി നിരന്തരം ഇടപെടുന്ന ആളാണ് നേതാവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.അതിയാമ്പൂര്‍ ബാലബോധിനി വായനശാലയുടെ സ്ഥാപകരില്‍ ഒരാളായ പൊതു പ്രവര്‍ത്തകന്‍ എ.കെ. നാരായണനുള്ള ആദരവും ബാലബോധിനി പുരസ്‌കാര പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ടി. പത്മനാഭന്‍ എന്ന ലോകമറിയുന്ന കഥാകാരന്‍ പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴും അടിമുടി കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് എടുക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ എഴുത്തില്‍ എവിടെയും പിന്തിരിപ്പന്‍ നിലപാട് കാണാന്‍ കഴിയില്ലെന്നും പത്മനാഭന് പകരം വെയ്ക്കാന്‍ പത്മനാഭന്‍ മാത്രമേയുള്ളൂവെന്നും […]

കാഞ്ഞങ്ങാട്: പേരിനോട് ചേര്‍ന്നുള്ള സ്ഥാനമല്ല ഒരാളെ നേതാവാക്കുന്നതെന്നും ജനങ്ങളുമായി നിരന്തരം ഇടപെടുന്ന ആളാണ് നേതാവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അതിയാമ്പൂര്‍ ബാലബോധിനി വായനശാലയുടെ സ്ഥാപകരില്‍ ഒരാളായ പൊതു പ്രവര്‍ത്തകന്‍ എ.കെ. നാരായണനുള്ള ആദരവും ബാലബോധിനി പുരസ്‌കാര പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ടി. പത്മനാഭന്‍ എന്ന ലോകമറിയുന്ന കഥാകാരന്‍ പ്രസംഗിക്കുമ്പോഴും സംസാരിക്കുമ്പോഴും അടിമുടി കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് എടുക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ എഴുത്തില്‍ എവിടെയും പിന്തിരിപ്പന്‍ നിലപാട് കാണാന്‍ കഴിയില്ലെന്നും പത്മനാഭന് പകരം വെയ്ക്കാന്‍ പത്മനാഭന്‍ മാത്രമേയുള്ളൂവെന്നും ഗോവിന്ദന്‍ പറഞ്ഞു. എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, അഡ്വ.പി. അപ്പുക്കുട്ടന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, പി.വി.കെ. പനയാല്‍, പി. പ്രഭാകരന്‍, പി. വേണുഗോപാലന്‍, വി.വി. രമേശന്‍, കെ. രാജ്‌മോഹന്‍, പി.കെ. നിഷാന്ത്, എം. പൊക്ലന്‍, കെ.വി. രാഘവന്‍, എം. സേതു, വി. കരുണാകരന്‍, കെ.വി. സജിത്ത്, എ.കെ ആല്‍ബര്‍ട്ട് പ്രസംഗിച്ചു.

Related Articles
Next Story
Share it