പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് നിഗമനം
ബന്തടുക്ക: പരീക്ഷാ തലേന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്തടുക്ക മലാംകുണ്ടിലെ കെ.വി. സുരണ്യയെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കോല്‍ സ്വദേശിയായ ഒരു സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു. ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു […]

ബന്തടുക്ക: പരീക്ഷാ തലേന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്തടുക്ക മലാംകുണ്ടിലെ കെ.വി. സുരണ്യയെയാണ് ഞായറാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കോല്‍ സ്വദേശിയായ ഒരു സ്വകാര്യ ബസ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു. ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സുരണ്യ ചൊവ്വാഴ്ച നടക്കേണ്ട പൊതു പരീക്ഷയുടെ തയ്യാറെടുപ്പിലായിരുന്നു. വീട്ടില്‍ ഒറ്റക്കായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിന് മുകളില്‍ ജനലിനോട് ചേര്‍ന്ന് കെട്ടിയ നൈലോണ്‍ കയറില്‍ തുണി കെട്ടി കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കണ്ടത്തിയത്. തൊട്ടടുത്ത മേശയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. ബന്തടുക്ക ടൗണിലെ ഹോട്ടല്‍ ജീവനക്കാരന്‍ വി. ബാബുവിന്റെയും ആയുര്‍വേദ മരുന്നുകള്‍ വില്‍പന നടത്തുന്ന സുജാതയുടെയും മകളാണ്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.