ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു
കാസര്‍കോട്: ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു.കാസര്‍കോട് നഗരത്തില്‍ നാലിടങ്ങളിലാണ് ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയത്. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപം ഗെയില്‍ പൈപ്പിടാന്‍ യന്ത്രമുപയോഗിച്ച് കുഴിച്ചപ്പോള്‍ പൈപ്പ് പൊട്ടുകയും വെള്ളം ഒഴുകി മല്ലികാര്‍ജുന ക്ഷേത്രത്തിന്റെ മുറ്റം വരെയെത്തുകയും ചെയ്തു. ജല അതോറിറ്റി ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിയപ്പോഴേക്കും ക്ഷേത്രമുറ്റത്ത് വെള്ളം നിറഞ്ഞിരുന്നു. നെല്ലിക്കുന്ന്, ബീരന്ത് ബയല്‍ എന്നിവിടങ്ങളിലും ഗെയില്‍ ജോലിക്കിടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായിട്ടുണ്ട്. […]

കാസര്‍കോട്: ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു.
കാസര്‍കോട് നഗരത്തില്‍ നാലിടങ്ങളിലാണ് ഗെയില്‍ പൈപ്പിടുന്ന ജോലിക്കിടെ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയത്. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപം ഗെയില്‍ പൈപ്പിടാന്‍ യന്ത്രമുപയോഗിച്ച് കുഴിച്ചപ്പോള്‍ പൈപ്പ് പൊട്ടുകയും വെള്ളം ഒഴുകി മല്ലികാര്‍ജുന ക്ഷേത്രത്തിന്റെ മുറ്റം വരെയെത്തുകയും ചെയ്തു. ജല അതോറിറ്റി ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിയപ്പോഴേക്കും ക്ഷേത്രമുറ്റത്ത് വെള്ളം നിറഞ്ഞിരുന്നു. നെല്ലിക്കുന്ന്, ബീരന്ത് ബയല്‍ എന്നിവിടങ്ങളിലും ഗെയില്‍ ജോലിക്കിടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായിട്ടുണ്ട്. കറന്തക്കാട് നിന്ന് മധൂര്‍ ഭാഗത്തേക്ക് പോകുന്നയിടത്തെ ഉപഭോക്തൃലൈനും ജോലിക്കിടെ പൊട്ടി. ഇത് പിന്നീട് നന്നാക്കി. നുള്ളിപ്പാടിയില്‍ കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പും നന്നാക്കി. ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് പതിവായത് ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഗെയില്‍ പൈപ്പിടുന്ന പ്രവൃത്തിയെടുക്കുന്നവര്‍ക്ക് പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.