അടിപ്പാതയിലെ ഓവുചാല്‍ സ്ലാബിട്ട് മൂടിയില്ല; അപകടങ്ങള്‍ പതിവാകുന്നു

കുമ്പള: ദേശീയപാതയിലെ അടിപ്പാതയില്‍ ഓവുചാലിന് സ്ലാബിട്ട് മൂടാത്തത് കാരണം വഴി യാത്രക്കാര്‍ ഓവുചാലില്‍ വീഴുന്നത് പതിവാകുന്നു. കുമ്പള ബദര്‍ ജുമാ മസ്ജിദിന് സമീപത്ത് വഴി യാത്രക്കാര്‍ക്ക് വേണ്ട നിര്‍മ്മിച്ച അടിപ്പാതയിലാണ് അപകടം പതിവായത്. മദ്രസ-സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം പലരും അടിപ്പാതയുടെ അടിയില്‍ കൂടി നടന്നു പോകുന്നുണ്ട്. അടിപ്പാതയില്‍ രണ്ട് ഓവുചാലുകളാണുള്ളത്.സ്ലാബിട്ട് മൂടുന്നതിന് പകരം സ്ലാബിന്റെ പകുതി മാത്രം ഇരുമ്പ് പലക കൊണ്ട് മറയ്ക്കുകയാണ് ചെയ്തത്. തുറന്ന് വെച്ച സ്ലാബിനകത്ത് വീണാണ് പലര്‍ക്കും പരിക്കേറ്റത്. രാത്രിയാണ് അപകടം കൂടുതലായി നടക്കുന്നത്.

Related Articles
Next Story
Share it