പ്രവാചക വഴിയില്‍ പ്രബോധകരാവുന്നത് അപൂര്‍വ്വ ഭാഗ്യം-ഖാസി

തളങ്കര: മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് തുടര്‍ പഠനത്തിന് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമിയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മികച്ച പ്രബോധകരാവാന്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭാഗ്യവാന്മാരാണെന്ന് ഖാസി പറഞ്ഞു. അക്കാദമി ചെയര്‍മാനും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ടുമായ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ജനറല്‍ […]

തളങ്കര: മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് തുടര്‍ പഠനത്തിന് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമിയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകന്റെ പാത പിന്തുടര്‍ന്ന് മികച്ച പ്രബോധകരാവാന്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭാഗ്യവാന്മാരാണെന്ന് ഖാസി പറഞ്ഞു. അക്കാദമി ചെയര്‍മാനും മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ടുമായ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.
ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ ടി.ഇ. അബ്ദുല്ല, കെ.എ.എം. ബഷീര്‍ വോളിബോള്‍, സെക്രട്ടറി കെ.എം. അബ്ദുല്‍ റഹ്‌മാന്‍, അക്കാദമി മാനേജര്‍ കെ.എച്ച്. അഷ്‌റഫ്, പ്രിന്‍സിപ്പല്‍ യൂനുസ് അലി ഹുദവി, കമ്മിറ്റി അംഗങ്ങളായ അസ്‌ലം പടിഞ്ഞാര്‍, വെല്‍ക്കം മുഹമ്മദ് ഹാജി, പി.എ. സത്താര്‍ ഹാജി, അക്കാദമി അംഗങ്ങളായ ഹസൈനാര്‍ ഹാജി തളങ്കര, മുജീബ് കെ.കെ. പുറം, മുന്‍അംഗം അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it