ജെല്ലികള്‍ ഇട്ട് ഒമ്പത് മാസമായിട്ടും ടാറിംഗ് നടത്തിയില്ല; നാട്ടുകാര്‍ക്ക് ദുരിതം

കുമ്പള: റോഡ് നിര്‍മ്മാണ പ്രവൃത്തിക്കായി ജെല്ലി ഇട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും ടാറിംഗ് നടത്തിയില്ല. ഇതോടെ നാട്ടുകാരും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. ജോട്ക്കട്ട-കിദൂര്‍ ക്ഷേത്ര റോഡിലാണ് ദുരിതം. ജെല്ലികല്ലുകള്‍ ഇട്ടതിന് ശേഷം ടാറിംഗ് നടത്താതെ റോഡ് പ്രവൃത്തി മാസങ്ങളായി നിലച്ചിരിക്കുകയാണ്. ജെല്ലിക്കല്ലുകള്‍ ഇളകി നില്‍ക്കുന്നത് മൂലം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് പതിവായിരിക്കുകയാണ്. കുമ്പള പഞ്ചായത്താണ് ഒന്നര കിലോ മീറ്റര്‍ റോഡ് പ്രവൃത്തിക്ക് അനുമതി നല്‍കിയത്. ഒരു സ്‌കൂളും ക്ഷേത്രവും പ്രദേശത്തുണ്ട്. 200 ലേറെ കുടുംബങ്ങള്‍ […]

കുമ്പള: റോഡ് നിര്‍മ്മാണ പ്രവൃത്തിക്കായി ജെല്ലി ഇട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും ടാറിംഗ് നടത്തിയില്ല. ഇതോടെ നാട്ടുകാരും യാത്രക്കാരും ദുരിതമനുഭവിക്കുകയാണ്. ജോട്ക്കട്ട-കിദൂര്‍ ക്ഷേത്ര റോഡിലാണ് ദുരിതം. ജെല്ലികല്ലുകള്‍ ഇട്ടതിന് ശേഷം ടാറിംഗ് നടത്താതെ റോഡ് പ്രവൃത്തി മാസങ്ങളായി നിലച്ചിരിക്കുകയാണ്. ജെല്ലിക്കല്ലുകള്‍ ഇളകി നില്‍ക്കുന്നത് മൂലം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് പതിവായിരിക്കുകയാണ്. കുമ്പള പഞ്ചായത്താണ് ഒന്നര കിലോ മീറ്റര്‍ റോഡ് പ്രവൃത്തിക്ക് അനുമതി നല്‍കിയത്. ഒരു സ്‌കൂളും ക്ഷേത്രവും പ്രദേശത്തുണ്ട്. 200 ലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. റോഡ് തകര്‍ന്ന് കിടക്കുന്നത് കാരണം രോഗികളെ ആസ്പത്രിയിലേക്ക് കൊണ്ടു പോകാന്‍ വാഹനങ്ങളെ വാടകക്ക് വിളിച്ചാല്‍ ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ വരുന്നത് കണ്ട് കല്ലുകള്‍ ദേഹത്ത് തെറിക്കാതിരിക്കാന്‍ അകലേക്ക് ഓടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ് പരിക്കേല്‍ക്കുന്നതും പതിവായിട്ടുണ്ട്.

Related Articles
Next Story
Share it