പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അടച്ചിട്ട് രണ്ടാഴ്ചയായി; അപേക്ഷകര്‍ നട്ടംതിരിയുന്നു

കാസര്‍കോട്: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രം രണ്ടാഴ്ചയായിട്ടും തുറന്നില്ല. ഇതോടെ അപേക്ഷകര്‍ ദുരിതത്തിലായി. പാസ്‌പോര്‍ട്ട് സംബന്ധമായ ആവശ്യാര്‍ത്ഥം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ത്രീകളടക്കമുള്ള പല ഉപഭോക്താക്കളും കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തെ സേവാകേന്ദ്രത്തില്‍ എത്തുന്നുണ്ടെങ്കിലും മണിക്കൂറുകളോളം കാത്തുനിന്ന് മടങ്ങുകയാണ്. കോവിഡ് തുടക്കക്കാലത്ത് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം മാസങ്ങളോളം അടച്ചിട്ട നിലയിലായിരുന്നു. ഏറെ മുറവിളിക്കൊടുവിലാണ് ആഴ്ചകള്‍ക്ക് മുമ്പ് തുറന്നത്. എന്നാല്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ദിവസങ്ങള്‍ക്കകം അടക്കുകയും ചെയ്തു.

Related Articles
Next Story
Share it