മുറവിളി തുടങ്ങി മൂന്ന് പതിറ്റാണ്ടായി; ഒടുവില്‍ നാട്ടുകാര്‍ തന്നെ കവുങ്ങ് പാലങ്ങളൊരുക്കി
കുമ്പള: പാലത്തിന് വേണ്ടി മൂന്ന് പതിറ്റാണ്ടായി മുറവിളിക്കുന്നുണ്ടെങ്കിലും അധികൃതര്‍ കയ്യൊഴിഞ്ഞതോടെ നാട്ടുകാര്‍ തന്നെ രംഗത്തെത്തി. താല്‍ക്കാലിക നടപ്പാലം നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുകയായിരുന്നു. മധുവാഹിനി പുഴയ്ക്ക് കുറുകെ തൊടയാറിലാണ് കമ്പാറിലെ യുവാക്കളും നാട്ടുകാരും ചേര്‍ന്ന് കവുങ്ങ് കൊണ്ടുള്ള പാലം ഒരുക്കിയത്. പേരാല്‍ കണ്ണൂര്‍ പള്ളിയില്‍ നടക്കുന്ന ഉറൂസിനെത്തുന്ന വിശ്വാസികള്‍ക്ക് ഇത് വലിയ ആശ്വാസമായി. കവുങ്ങുകള്‍ ഉപയോഗിച്ച് രണ്ട് പാലങ്ങളാണ് നിര്‍മ്മിച്ചത്. ഒന്ന് ഇരുചക്രവാഹനങ്ങള്‍ പോകാനും മറ്റൊന്ന് കാല്‍നട യാത്രക്കാര്‍ക്കും. 500 മീറ്ററിലാണ് ഇരു പാലങ്ങളും നിര്‍മ്മിച്ചത്. പാലം നിര്‍മ്മിക്കണമെന്ന് […]

കുമ്പള: പാലത്തിന് വേണ്ടി മൂന്ന് പതിറ്റാണ്ടായി മുറവിളിക്കുന്നുണ്ടെങ്കിലും അധികൃതര്‍ കയ്യൊഴിഞ്ഞതോടെ നാട്ടുകാര്‍ തന്നെ രംഗത്തെത്തി. താല്‍ക്കാലിക നടപ്പാലം നാട്ടുകാരുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുകയായിരുന്നു. മധുവാഹിനി പുഴയ്ക്ക് കുറുകെ തൊടയാറിലാണ് കമ്പാറിലെ യുവാക്കളും നാട്ടുകാരും ചേര്‍ന്ന് കവുങ്ങ് കൊണ്ടുള്ള പാലം ഒരുക്കിയത്. പേരാല്‍ കണ്ണൂര്‍ പള്ളിയില്‍ നടക്കുന്ന ഉറൂസിനെത്തുന്ന വിശ്വാസികള്‍ക്ക് ഇത് വലിയ ആശ്വാസമായി. കവുങ്ങുകള്‍ ഉപയോഗിച്ച് രണ്ട് പാലങ്ങളാണ് നിര്‍മ്മിച്ചത്. ഒന്ന് ഇരുചക്രവാഹനങ്ങള്‍ പോകാനും മറ്റൊന്ന് കാല്‍നട യാത്രക്കാര്‍ക്കും. 500 മീറ്ററിലാണ് ഇരു പാലങ്ങളും നിര്‍മ്മിച്ചത്. പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വര്‍ഷങ്ങളായി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊക്കെ പരാതി നല്‍കുന്നുണ്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇവിടെ പാലം വന്നാല്‍ കണ്ണൂര്‍ പള്ളിക്ക് സമീപം താമസിക്കുന്നവര്‍ക്കും തൊടയാര്‍, മായിപ്പാടി എന്നിവിടങ്ങളിലുള്ളവര്‍ക്കും ചൗക്കി, കാസര്‍കോട്, ബെദ്രരടുക്ക എന്നിവിടെങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാവും. അത് പോലെ മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍, ബെദ്രരടുക്ക, കമ്പാര്‍, ചൗക്കി എന്നിവിടങ്ങളിലുള്ളവര്‍ക്ക് സീതാംഗോളി, ബദിയടുക്ക, കട്ടത്തടുക്ക ഭാഗങ്ങളിലേക്ക് എത്തിപ്പെടാനും എളുപ്പവഴിയാവും. ഈ പ്രദേശങ്ങളില്‍ കൂടുതലും കര്‍ഷകരായതിനാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ടൗണുകളില്‍ എത്തിക്കാനും പരിഹാരമാവും. അതേ സമയം പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉടനെ തുടങ്ങുമെന്നും ഇതിന് മുന്നോടിയായുള്ള പരിശോധന നടന്നതായും അധികൃതര്‍ പറഞ്ഞു.