എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്; നിലവിലെ മാനവവിഭവശേഷി ഉപയോഗിച്ച് ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിര്‍ദ്ദേശം നല്‍കി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെയും അവിടെ ജോലി ചെയ്തു വരുന്ന ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെയും (ഫോറന്‍സിക് സര്‍ജന്‍), വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിക്കപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നീ വിഭാഗം ജീവനക്കാരുടെയും സേവനം ഉപയോഗപ്പെടുത്തി തുടര്‍ന്നും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഒരു ഫോറന്‍സിക് സര്‍ജന്റെ സേവനം അധികമായി ലഭ്യമാക്കാന്‍ കഴിയുമോ എന്ന […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെയും അവിടെ ജോലി ചെയ്തു വരുന്ന ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെയും (ഫോറന്‍സിക് സര്‍ജന്‍), വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ നിയമിക്കപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 എന്നീ വിഭാഗം ജീവനക്കാരുടെയും സേവനം ഉപയോഗപ്പെടുത്തി തുടര്‍ന്നും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു ഫോറന്‍സിക് സര്‍ജന്റെ സേവനം അധികമായി ലഭ്യമാക്കാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്), കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് അനുമതി നല്‍കികൊണ്ട് 2015 ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു. 2021 ഒക്ടോബര്‍ 29നാണ് ഈ കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. 2021ല്‍ എന്‍.എ. നെല്ലിക്കുന്ന് ഇന്റര്‍ ലൊക്യുട്ടറി ഹരജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. അതേത്തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളില്‍ 6 മാസത്തിനുള്ളിലും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരുമാസത്തിനുള്ളിലും രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കണമെന്ന് 2021 ഡിസംബര്‍ 16ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍മാര്‍ പൊടുന്നനെ നിലപാട് മാറ്റി. രാത്രികാല പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച മാനവവിഭവശേഷി ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടില്ലെന്ന കാരണം പറഞ്ഞ് ആഗസ്ത് 16 മുതല്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തില്‍നിന്നും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്.
രാത്രികാല പോസ്റ്റ്‌മോര്‍ട്ടം വേണമെന്നത് ജനങ്ങളുടെ ഒരു ആവശ്യമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാലും 4 മണി കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ല എന്ന രീതി മാറേണ്ടതായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it