ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് തകരാറിലായി നാല് ദിവസം; രോഗികള്‍ക്ക് ദുരിതം

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് തകരാറിലായി നാല് ദിവസം പിന്നിട്ടു. ഇതോടെ രോഗികള്‍ ദുരിതത്തിലായി. 5, 6 നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.യു, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവിടങ്ങളിലേക്കടക്കം രോഗികള്‍ പടവുകള്‍ കയറിയോ അല്ലെങ്കില്‍ രോഗികളെ ചുമന്ന് കൊണ്ടോ പോവേണ്ട സ്ഥിതിയാണ്. പുറത്ത് നിന്നുള്ള ടെക്‌നീഷ്യന്‍മാരെ എത്തിച്ചതിന് ശേഷമേ തകരാര്‍ പരിഹരിക്കാനാവുകയുള്ളൂവെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്.

Related Articles
Next Story
Share it